Operation Sindoor: നിരപരാധികൾ ആരും കൊല്ലപ്പെട്ടിട്ടില്ല; സേനകൾ ചരിത്രം രചിച്ചു, സൈന്യത്തിന്റെ ആത്മവീര്യത്തെ പുകഴ്ത്തി രാജ്നാഥ് സിം​ഗ്

India Operation Sindoor Rajnath Singh: ഇന്ത്യ ഉപയോ​ഗിച്ചത് തിരിച്ചടിക്കാനുള്ള അവകാശമെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിം​ഗ്.

Written by - Zee Malayalam News Desk | Last Updated : May 7, 2025, 06:08 PM IST
  • വ്യോമാക്രമണത്തിൽ ഒരു സാധാരണക്കാരൻ പോലും കൊല്ലപ്പെട്ടിട്ടില്ല
  • നമ്മുടെ പ്രിയപ്പെട്ടവരെ കൊന്നവരെയാണ് വധിച്ചതെന്ന് രാജ്നാഥ് സിം​ഗ് പറഞ്ഞു
Operation Sindoor: നിരപരാധികൾ ആരും കൊല്ലപ്പെട്ടിട്ടില്ല; സേനകൾ ചരിത്രം രചിച്ചു, സൈന്യത്തിന്റെ ആത്മവീര്യത്തെ പുകഴ്ത്തി രാജ്നാഥ് സിം​ഗ്

ന്യൂഡൽഹി: പാകിസ്ഥാനിലെ ഭീകര കേന്ദ്രങ്ങളെ ലക്ഷ്യമാക്കി ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂർ ലക്ഷ്യം നേടിയെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിം​ഗ്. നമ്മുടെ പ്രിയപ്പെട്ടവരെ കൊന്നവരെയാണ് വധിച്ചത്. ഇന്ത്യ നടത്തിയ ആക്രമണത്തിൽ ഒരു സാധാരണക്കാരൻ പോലും കൊല്ലപ്പെട്ടിട്ടില്ല. വ്യോമാക്രമണത്തിൽ ഒരു സാധാരണക്കാരൻ പോലും കൊല്ലപ്പെട്ടിട്ടില്ലെന്ന് രാജ്നാഥ് സിം​ഗ് വ്യക്തമാക്കി.

Add Zee News as a Preferred Source

ഇന്ത്യൻ സൈന്യം കഴിഞ്ഞ ദിവസം അവരുടെ വീര്യവും ധൈര്യവും പ്രകടിപ്പിച്ചുവെന്നും സേനയെ പൂർണമായും വിശ്വാസത്തിലെടുത്തുവെന്നും രാജ്നാഥ് സിം​ഗ് പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പിന്തുണയ്ക്ക് നന്ദി.

ALSO READ: ഓപ്പറേഷൻ സിന്ദൂർ; പാകിസ്ഥാനിൽ റെഡ് അലർട്ട്, വ്യോമപാത പൂർണമായും അടച്ചു

സൈന്യം പുതിയ ചരിത്രം രചിച്ചു. അവർ കൃത്യതയോടെയും ജാ​ഗ്രതയോടെയും നടപടിയെടുത്തു. കൃത്യമായി കൃത്യസമയത്ത് തന്നെ ലക്ഷ്യം നേടി. സൈനികരെയും ഉദ്യോ​ഗസ്ഥരെയും അഭിനന്ദിക്കുന്നുവെന്ന് പ്രതിരോധമന്ത്രി വ്യക്തമാക്കി.

മുമ്പത്തെപ്പോലെ തന്നെ ഉചിതമായ മറുപടി തന്നെ ഇത്തവണയും നൽകി. സ്വന്തം മണ്ണിലുണ്ടായ ആക്രമണത്തിന് മറുപടി നൽകാനുള്ള അവകാശം ഇന്ത്യ ഉപയോ​ഗിച്ചു. കൃത്യമായ ചർച്ചകളുടെ പശ്ചാത്തലത്തിലാണ് മറുപടി നൽകിയത്. ഭീകരരുടെ ക്യാമ്പുകളിലും അടിസ്ഥാന സൗകര്യങ്ങളിലുമായി ആക്രമണം പരിമിതപ്പെടുത്തിയത് അവരുടെ മനോവീര്യം തകർക്കുക എന്ന ലക്ഷ്യത്തോടെയാണെന്നും അദ്ദേഹം പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News