ന്യൂഡൽഹി: ജമ്മുകശ്മീരിലെ പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിന് തക്കതായ മറുപടി നൽകുമെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്. ഭീകരാക്രമണം നടത്തിയവർക്കും ഇതിന് പിന്നിൽ പ്രവർത്തിച്ചവർക്കും ശക്തമായ തിരിച്ചടി നൽകുമെന്ന് രാജ്നാഥ് സിംഗ് വ്യക്തമാക്കി. പഹൽഗാമിലെ ഭീകരാക്രമണം ഒരു പ്രത്യേക മതവിഭാഗത്തെ ലക്ഷ്യമിട്ടുള്ളതായിരുന്നുവെന്നും രാജ്നാഥ് സിംഗ് പറഞ്ഞു.
സൈനിക മേധാവികൾ ഉൾപ്പെടെ പങ്കെടുത്ത ഉന്നതതല യോഗം ചേർന്നിരുന്നു. ഇതിന് ശേഷം ഡൽഹിയിൽ പൊതുപരിപാടിയിൽ സംസാരിക്കവേയാണ് രാജ്നാഥ് സിംഗിന്റെ പ്രസ്താവന. പഹൽഗാം ആക്രമണത്തിൽ 26 പേർ കൊല്ലപ്പെട്ടിരുന്നു. സംഭവത്തിൽ ആദ്യമായാണ് പ്രതിരോധമന്ത്രി പ്രതികരിക്കുന്നത്.
പഹൽഗാമിൽ ഒരു പ്രത്യേക മതവിഭാഗത്തെ ലക്ഷ്യമിട്ട് ഭീകരർ ഹീനമായ പ്രവൃത്തി നടത്തിയെന്നും ഇതിൽ നിരപരാധികളായ നിരവധി ജീവനുകൾ നഷ്ടമായെന്നും പറഞ്ഞ രാജ്നാഥ് സിംഗ് സർക്കാർ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് ഞാൻ രാജ്യത്തെ ജനങ്ങൾക്ക് ഉറപ്പ് നൽകുന്നുവെന്നും വ്യക്തമാക്കി. ഈ ഹീനകൃത്യം ചെയ്തവരെയും ഇതിന് പിന്നിൽ പ്രവർത്തിച്ചവരെയും കണ്ടെത്തുമെന്ന് രാജ്നാഥ് സിംഗ് പറഞ്ഞു.
കുറ്റവാളികൾക്ക് ശക്തവും വ്യക്തവുമായ തിരിച്ചടി നേരിടേണ്ടിവരുമെന്നും രാജ്നാഥ് സിംഗ് പറഞ്ഞു. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബാംഗങ്ങളോട് അനുശോചനം അറിയിക്കുന്നുവെന്നും ഭീകരവാദത്തോട് ഒരു വിട്ടുവീഴ്ചയുമില്ലാത്ത നയമാണുള്ളതെന്നും രാജ്നാഥ് സിംഗ് പറഞ്ഞു. ഒരു തീവ്രവാദ പ്രവർത്തനത്തിനും ഇന്ത്യയെ കീഴ്പ്പെടുത്താൻ കഴിയില്ലെന്നും രാജ്നാഥ് സിംഗ് പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









