'ബിജെപിയുടെ നിലപാടില്‍ ഇന്ത്യയില്‍ കലാപം പൊട്ടിപ്പുറപ്പെട്ടത് രാഹുലിന് കാണിച്ച് തരാമോ'? വെല്ലുവിളിച്ച് രാജ്നാഥ് സിംഗ്

അക്രമിയുടെ വെടിയേറ്റ്‌ വധിക്കപ്പെട്ട മുതിര്‍ന്ന മാദ്ധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെയും ഹിന്ദു സംഘടനാ പ്രവര്‍ത്തകന്‍ പരേഷ് മേത്തയുടെയും കൊലപാതകികള്‍ക്ക് കര്‍ണാടകത്തില്‍ സുരക്ഷയൊരുക്കുകയാണ് കോണ്‍ഗ്രസ് ചെയ്യുന്നതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ്.

Last Updated : Dec 17, 2017, 08:38 PM IST
'ബിജെപിയുടെ നിലപാടില്‍ ഇന്ത്യയില്‍ കലാപം പൊട്ടിപ്പുറപ്പെട്ടത് രാഹുലിന് കാണിച്ച് തരാമോ'? വെല്ലുവിളിച്ച് രാജ്നാഥ് സിംഗ്

ബെംഗളൂരു: അക്രമിയുടെ വെടിയേറ്റ്‌ വധിക്കപ്പെട്ട മുതിര്‍ന്ന മാദ്ധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെയും ഹിന്ദു സംഘടനാ പ്രവര്‍ത്തകന്‍ പരേഷ് മേത്തയുടെയും കൊലപാതകികള്‍ക്ക് കര്‍ണാടകത്തില്‍ സുരക്ഷയൊരുക്കുകയാണ് കോണ്‍ഗ്രസ് ചെയ്യുന്നതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ്.

സിദ്ദരാമയ്യയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ്‌ ഭരണത്തില്‍ കര്‍ണാടകയിലെ  നിയമസംവിധാനങ്ങള്‍ കുത്തഴിഞ്ഞ രീതിയിലായി എന്ന്‍ ആരോപിച്ച രാജ്നാഥ് സിംഗ് വരുന്ന തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ബിജെപി അധികാരത്തില്‍ വരുമെന്നും സൂചിപ്പിച്ചു.

അധികാരത്തിലെത്തിയാല്‍ ഗൗരി ലങ്കേഷിന്റേയും പരേഷ് മേത്തയുടേയും വധങ്ങള്‍ക്ക് നേതൃത്വം കൊടുത്തവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നും അവര്‍ക്ക് നീതി ലഭിക്കുമെന്നും രാജ്നാഥ് സിങ് അറിയിച്ചു. 

ബെംഗളൂരിവില്‍ നടന്ന പരിവര്‍ത്തന യാത്രയില്‍ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോണ്‍ഗ്രസ്‌ അദ്ധ്യക്ഷനായി അധികാരമേറ്റ രാഹുല്‍ഗാന്ധിയെ അഭിനന്ദിച്ചു. എന്നാല്‍ രാഹുല്‍ഗാന്ധി അധികാരമേറ്റെടുത്ത് നടത്തിയ ആദ്യപ്രസംഗത്തില്‍ ബിജെപി ജാതീയത പ്രചരിപ്പിച്ച് ഭിന്നിപ്പിച്ച് ഭരിക്കാന്‍ ശ്രമിക്കുന്നുവെന്ന ആരോപണത്തിന് മറുപടി കൊടുക്കാനും മറന്നില്ല. 

ബിജെപിയുടെ നിലപാട് കൊണ്ട് ഇന്ത്യയില്‍ എവിടെയെങ്കിലും കലാപം പൊട്ടിപ്പുറപ്പെട്ടത് രാഹുലിന് കാണിച്ച് തരാമോ എന്ന് രാജ്നാഥ് ആരാഞ്ഞു.

Trending News