ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നിര്‍മാല്യദര്‍ശനം നടത്തി രാജ്നാഥ് സിംഗ്

കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നിര്‍മാല്യദര്‍ശനം നടത്തി. 

Last Updated : Jul 7, 2018, 11:30 AM IST
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നിര്‍മാല്യദര്‍ശനം നടത്തി രാജ്നാഥ് സിംഗ്

തൃശൂർ: കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നിര്‍മാല്യദര്‍ശനം നടത്തി. 

രാവിലെ മൂന്നരയോടെ ക്ഷേത്രത്തിലെത്തിയ അദ്ദേഹം അര മണിക്കൂര്‍ ക്ഷേത്രത്തില്‍ ചിലവഴിച്ചു. ദേവസ്വം ബോര്‍ഡിന്‍റെ ശ്രീവത്സം ഗസ്റ്റ് ഹൗസില്‍ ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന്‍, ജില്ല പ്രസിഡന്‍റ് എ. നാഗേഷ്, പി.എം. ഗോപിനാഥ് എന്നിവരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. 

വെള്ളിയാഴ്ചയാണ് അദ്ദേഹം ആഭ്യന്തര വകുപ്പിന്‍റെ പാർലമെന്ററി കൺസൾട്ടേറ്റീവ് കമ്മിറ്റിയിൽ പങ്കെടുക്കുന്നതിനായി കൊച്ചിയില്‍ എത്തിയത്. കമ്മിറ്റിയില്‍ പങ്കെടുത്ത ശേഷം റോഡുമാര്‍ഗ്ഗമാണ് അദ്ദേഹം ഇന്നലെ ഗുരുവായൂറില്‍ എത്തിയത്. 

ക്ഷേത്ര ദര്‍ശനത്തിനുശേഷം അദ്ദേഹം ഡൽഹിക്ക് മടങ്ങി.

 

Trending News