CAA യെ പിന്തുണച്ച് രാജ് താക്കറെ;രാജ് താക്കറെയുടെ നീക്കങ്ങളില്‍ ആശങ്കയോടെ ബിജെപി

തീവ്ര ഹിന്ദുത്വ നിലപാട് പ്രഖ്യാപിച്ച മഹാരാഷ്ട്ര നവ നിര്‍മാണ്‍ സേനാ നേതാവ് രാജ് താക്കറേ ബംഗ്ലാദേശില്‍ നിന്നും പാക്കിസ്ഥാനില്‍ നിന്നുമുള്ള നുഴഞ്ഞ്കയറ്റത്തിനെതിരെ പ്രക്ഷോഭം പ്രഖ്യാപിക്കുകയും ചെയ്തു.പൗരത്വ നിയമ ഭേദഗതിയേയും എന്‍ ആര്‍ സി യെയും പിന്തുണയ്ക്കുന്നെന്ന് പറഞ്ഞ രാജ് താക്കറേ നുഴഞ്ഞ് കയറ്റക്കാരെ രാജ്യത്ത് നിന്ന് പുറത്താക്കണമെന്ന് ആവശ്യപെട്ടു.

Updated: Jan 24, 2020, 07:39 AM IST
CAA യെ പിന്തുണച്ച് രാജ് താക്കറെ;രാജ് താക്കറെയുടെ നീക്കങ്ങളില്‍ ആശങ്കയോടെ ബിജെപി

തീവ്ര ഹിന്ദുത്വ നിലപാട് പ്രഖ്യാപിച്ച മഹാരാഷ്ട്ര നവ നിര്‍മാണ്‍ സേനാ നേതാവ് രാജ് താക്കറേ ബംഗ്ലാദേശില്‍ നിന്നും പാക്കിസ്ഥാനില്‍ നിന്നുമുള്ള നുഴഞ്ഞ്കയറ്റത്തിനെതിരെ പ്രക്ഷോഭം പ്രഖ്യാപിക്കുകയും ചെയ്തു.പൗരത്വ നിയമ ഭേദഗതിയേയും എന്‍ ആര്‍ സി യെയും പിന്തുണയ്ക്കുന്നെന്ന് പറഞ്ഞ രാജ് താക്കറേ നുഴഞ്ഞ് കയറ്റക്കാരെ രാജ്യത്ത് നിന്ന് പുറത്താക്കണമെന്ന് ആവശ്യപെട്ടു.

മുസ്ലിം നുഴഞ്ഞുകയറ്റക്കാര്‍ക്കെതിരെ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് പറഞ്ഞ രാജ് താക്കറേ പൗരത്വ നിയമ ഭേദഗതിക്കും എന്‍ ആര്‍ സി ക്കുമെതിരെ നടക്കുന്ന പ്രതിഷേധങ്ങള്‍ക്ക് മറുപടി എംഎന്‍എസ് പ്രവര്‍ത്തകര്‍ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.ഫെബ്രുവരി 9 ന് ആസാദ് മൈതാനത്ത് നുഴഞ്ഞുകയറ്റക്കാരെ രാജ്യത്തില്‍ നിന്ന് പുറത്താക്കണമെന്ന് ആവശ്യപെട്ട് എംഎന്‍എസ്സ് റാലി സംഘടിപ്പിക്കുമെന്നും രാജ് താക്കറെ അറിയിച്ചു. 

അതേസമയം തീവ്ര ഹിന്ദുത്വ നിലപാട് പ്രഖ്യാപിക്കുന്ന എംഎന്‍ എസ്സിനെ ആശങ്കയോടെയാണ് ബിജെപി കാണുന്നത്.മഹാരാഷ്ട്രയില്‍ ശിവസേന കോണ്‍ഗ്രസുമായി ചേര്‍ന്നതോടെ ഹിന്ദുത്വ നിലപാടുള്ള പാര്‍ട്ടി എന്ന നിലയില്‍ ഹിന്ദു വോട്ടുകള്‍ സമാഹരിക്കുന്നതിനായിരുന്നു ബിജെപിയുടെ ലക്ഷ്യം.എന്നാല്‍ ഹിന്ദുത്വ നിലപാട് തീവ്രമായി ഉയര്‍ത്താന്‍ എംഎന്‍എസ് തയ്യാറെടുക്കുന്നത് ബിജെപിയുടെ അടിത്തറയെ ബാധിക്കുമോ എന്നാണ് നേതാക്കളുടെ ആശങ്ക.

നിലവില്‍ ബിജെപിയുമായി സഖ്യം സംബന്ധിച്ചുള്ള തീരുമാനമൊന്നും എം എന്‍ എസ്സ് എടുത്തിട്ടില്ല. ബിജെപി സംസ്ഥാന വക്താവ് ഗണേഷ് ഹാകെ ശരദ് പവാറുമായി ചേര്‍ന്ന് രാജ് താക്കറെ ഗൂഡാലോചന നടത്തിയതായും കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി രാജ് താക്കറെ തന്‍റെ ആശയ ധാരയില്‍ മാറ്റം വരുത്തുന്നത് ജനങ്ങള്‍ കാണുകയാണെന്നും പറഞ്ഞു.എന്തായാലും ബിജെപി യെ സംബന്ധിച്ചടുത്തോളം എം എന്‍ എസ്സ് തങ്ങള്‍ക്കൊപ്പം കൂടാതെ ഒറ്റയ്ക്ക് നില്‍ക്കുന്നത് ഹിന്ദുത്വ വോട്ടില്‍ ഭിന്നിപ്പുണ്ടാക്കാനേ ഉപകരിക്കൂ എന്ന അഭിപ്രായമാണ്.മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നവിസ് നേരത്തെ രാജ് താക്കറെയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.എന്നാല്‍ ഈ കൂടിക്കാഴ്ച്ച  ഇതുവരെ സഖ്യത്തില്‍ എത്തിയിട്ടുമില്ല.എന്തായാലും ഫെബ്രുവരി 9 ന് എംഎന്‍എസ്സ് പ്രഖ്യാപിച്ച  പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ചുള്ള റാലിക്ക് ശേഷമാകും മറ്റ് പാര്‍ട്ടി കളോടുള്ള സമീപനം സംബന്ധിച്ച് എംഎന്‍ എസ്സ് തീരുമാനം എടുക്കുക.

ശിവസേന സ്ഥാപകന്‍ ബാല്‍ താക്കറേയുടെ 94-ാം ജന്മദിനത്തില്‍ നിര്‍ണ്ണായക മാറ്റങ്ങള്‍ വരുത്തിയിരുന്നു  മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേന ,അതിന്‍റെ ഭാഗമായി പാര്‍ട്ടിയുടെ പതാക മാറ്റി. ഓറഞ്ച്, നീല, പച്ച എന്നീ നിറങ്ങളിലായിരുന്ന  പതാക. ഇപ്പോള്‍ പൂര്‍ണമായും കാവിയിലേക്ക് മാറിയിരിക്കുകയാണ്.കാവി നിറമുള്ള പതാകയില്‍ ശിവാജി മഹാരാജിന്‍റെ കാലത്തെ രാജ മുദ്രയാണ് പതിപ്പിചിരിക്കുന്നത്. പതാകയില്‍ മാറ്റം വരുത്തിയതിന് പിന്നാലെയാണ് തീവ്ര നിലപാടുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.