രാജ്യസഭാ തിരഞ്ഞെടുപ്പ്: വീരേന്ദ്ര കുമാറിന് ജയം‍; യുപിയില്‍ വോട്ടെണ്ണല്‍ നിര്‍ത്തിവെച്ചു

രാജ്യസഭാ തിരഞ്ഞെടുപ്പില്‍ എം. പി വീരേന്ദ്ര കുമാറിന് ജയം. 89 വോട്ടുകള്‍ നേടിയാണ്‌ വീരേന്ദ്ര കുമാര്‍ വീണ്ടും രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.

Last Updated : Mar 23, 2018, 06:44 PM IST
രാജ്യസഭാ തിരഞ്ഞെടുപ്പ്: വീരേന്ദ്ര കുമാറിന് ജയം‍; യുപിയില്‍ വോട്ടെണ്ണല്‍ നിര്‍ത്തിവെച്ചു

ന്യൂഡല്‍ഹി: രാജ്യസഭാ തിരഞ്ഞെടുപ്പില്‍ എം. പി വീരേന്ദ്ര കുമാറിന് ജയം. 89 വോട്ടുകള്‍ നേടിയാണ്‌ വീരേന്ദ്ര കുമാര്‍ വീണ്ടും രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.

എതിര്‍ സ്ഥാനാര്‍ഥി യുഡിഎഫിന്‍റെ ബി. ബാബു പ്രസാദിന് 40 വോട്ടുകളാണ് ലഭിച്ചത്. ഒരു വോട്ട് അസാധുവാകുകയും ചെയ്തു.

അതേസമയം രാജ്യസഭാ തിരഞ്ഞെടുപ്പിന്‍റെ ഉത്തര്‍പ്രദേശിലെ വോട്ടെണ്ണല്‍ നിര്‍ത്തിവെച്ചു. ബിഎസ്പിയുടേയും സമാജ് വാദി പാര്‍ട്ടിയുടേയും പരാതിയെത്തുടര്‍ന്നാണ് വോട്ടെണ്ണല്‍ നിര്‍ത്തിവെച്ചത്.

Trending News