ന്യൂഡൽഹി: ലോക്സഭയ്ക്ക് പിന്നാലെ രാജ്യസഭയിലും വഖഫ് നിയമ ഭേദഗതി ബിൽ പാസായി. വോട്ടെടുപ്പിൽ 128 പേരാണ് ബില്ലിനെ അനുകൂലിച്ചത്. 95 പേർ എതിർക്കുകയും ചെയ്തു. മാരത്തൺ ചർച്ചകൾക്കൊടുവിൽ കഴിഞ്ഞ ദിവസം ലോക്സഭയിൽ ബിൽ പാസാക്കിയിരുന്നു. തുടർന്ന് രാജ്യസഭയിൽ അവതരിപ്പിക്കുകയായിരുന്നു. 12 മണിക്കൂറിലേറെ നീണ്ട ചർച്ചകൾക്ക് ശേഷമാണ് രാജ്യസഭയിൽ ബിൽ പാസാക്കിയത്. ഇതോടെ പാർലമെന്റ് കടന്ന ബിൽ ഇനി രാഷ്ട്രപതിയുടെ അംഗീകാരത്തിനായി അയക്കും. ബില്ലിൽ രാഷ്ട്രപതി ഒപ്പിട്ട് കഴിഞ്ഞാൽ നിയമമാകും. വോട്ടെടുപ്പിൽ പ്രതിപക്ഷ അംഗങ്ങളുടെ നിർദേശം വോട്ടിനിട്ട് തള്ളുകയായിരുന്നു.
ബിൽ രാജ്യസഭയും പാസാക്കിയതോടെ മുനമ്പത്ത് വലിയ ആഹ്ലാദപ്രകടനമാണ് നടന്നത്. പടക്കം പൊട്ടിച്ചും പ്രകടനം നടത്തിയുമായിരുന്നു സമരക്കാർ അവരുടെ ആഹ്ലാദം പ്രകടിപ്പിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദിക്കും കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കും സമരക്കാർ ജയ് വിളിക്കുകയും ചെയ്തു. അതേസമയം റവന്യു അവകാശങ്ങൾ പുനഃസ്ഥപിക്കുന്നത് വരെ സമരം തുടരുമെന്നാണ് മുനമ്പം സമര സമിതി അറിയിച്ചിരിക്കുന്നത്.
Also Read: Gujarat Plane Crash: ഗുജറാത്തിൽ വ്യോമസേന വിമാനം തകർന്നുവീണു, പൈലറ്റിന് ദാരുണാന്ത്യം
ലേക്സഭയിൽ ബില്ലിനെ അനുകൂലിച്ച് 288 അംഗങ്ങൾ വോട്ട് ചെയ്തപ്പോൾ 232 അംഗങ്ങൾ എതിർത്തു. എന്‍ കെ പ്രേമചന്ദ്രന്‍, ഗൗരവ് ഗോഗോയി, കെസി വേണുഗോപാല്‍, മുഹമ്മദ് ജാവേദ്, അസസുദ്ദീന്‍ ഒവൈസി, കെ രാധാകൃഷ്ണൻ, ഇ ടി മുഹമ്മദ് ബഷീർ അടക്കമുള്ളവർ മുന്നോട്ടുവെച്ച ഭേദഗതികള്‍ ശബ്ദവോട്ടോടെ തള്ളുകയായിരുന്നു. ഇതോടെ ബിൽ ലോക്സഭ പാസാക്കി.
വഖഫ് നിയമഭേദഗതി ബില്‍ മുസ്ലിം വിരുദ്ധമല്ലെന്നും ട്രിബ്യൂണലില്‍ നിരവധി കേസുകള്‍ നിലവിലുണ്ടെന്നും ഇതിനെല്ലാം പുതിയ ബില്ലിലൂടെ പരിഹാരം കാണാന്‍ കഴിയുമെന്നും കേന്ദ്ര പാർലമെൻ്റ്കാര്യ മന്ത്രി കിരണ്‍ റിജിജു കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









