ദേശീയ ഐക്യത്തിന്‍റെ ആഘോഷമായിരിക്കും രാമക്ഷേത്ര നിര്‍മ്മാണ൦, പിന്തുണയുമായി പ്രിയങ്കാ ഗാന്ധി

അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണത്തെ പിന്തുണച്ച്‌ കോണ്‍ഗ്രസ് നേതാവും AICC ജനറല്‍ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധി... 

Last Updated : Aug 4, 2020, 04:05 PM IST
  • അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണത്തെ പിന്തുണച്ച്‌ കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി
  • ക്ഷേത്രനിര്‍മാണത്തിനുള്ള ഭൂമി പൂജ ദേശീയ ഐക്യത്തിനും സാഹോദര്യത്തിനുമുള്ള അവസരമാണെന്നും പ്രിയങ്ക
ദേശീയ ഐക്യത്തിന്‍റെ  ആഘോഷമായിരിക്കും രാമക്ഷേത്ര നിര്‍മ്മാണ൦,  പിന്തുണയുമായി  പ്രിയങ്കാ ഗാന്ധി

ന്യൂഡല്‍ഹി: അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണത്തെ പിന്തുണച്ച്‌ കോണ്‍ഗ്രസ് നേതാവും AICC ജനറല്‍ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധി... 

ദേശീയ ഐക്യത്തിന്‍റെ  ആഘോഷമായിരിക്കും രാമക്ഷേത്ര നിര്‍മ്മാണമെന്നഭിപ്രായപ്പെട്ട  പ്രിയങ്ക ഗാന്ധി (Priyanka Gandhi) ,  ക്ഷേത്രനിര്‍മാണത്തിനുള്ള ഭൂമി പൂജ ദേശീയ ഐക്യത്തിനും സാഹോദര്യത്തിനുമുള്ള അവസരമാണെന്നും  പറഞ്ഞു.

ധൈര്യവും, ത്യാഗവും, പ്രതിബദ്ധതയുമാണ് രാമന്‍. രാമന്‍ എല്ലാവര്‍ക്കുമൊപ്പമാണെന്നും പ്രിയങ്കാ ഗാന്ധി ട്വീറ്റില്‍ കുറിച്ചു.

Also read: അയോധ്യയില്‍ ഒരു പൂജാരിക്കുകൂടി കോവിഡ്​; മുഖ്യ പൂജാരി സത്യേന്ദ്ര ദാസ്​ സ്വയം നിരീക്ഷണത്തില്‍...

നിരവധി കോണ്‍ഗ്രസ്‌ നേതാക്കളാണ് രാമക്ഷേത്ര നിര്‍മാണത്തെ പിന്തുണച്ച് രംഗത്തെത്തിയിരിയ്ക്കുന്നത്. മുന്‍പ്, മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി കമല്‍നാഥ്, മനീഷ് തിവാരി, ദിഗ് വിജയ് സിംഗ്  തുടങ്ങിയവരും  രാമക്ഷേത്ര നിര്‍മാണത്തെ പിന്തുണച്ചിരുന്നു. ഒപ്പം,  കോണ്‍ഗ്രസിനെ ചടങ്ങിലേക്ക് വിളിക്കാത്തതില്‍ അതൃപ്തി അറിയിച്ചും നേതാക്കള്‍ രംഗത്തെത്തിയിരുന്നു.

More Stories

Trending News