മുത്തയ്യ മുരളീധരന്‍റെ പന്ത് പോലും ഇങ്ങനെ തിരിയില്ല!! സ്മൃതി ഇറാനിയെ ട്രോളി സോഷ്യൽ മീഡിയ...

"Rape Capital" പരാമർശത്തിൽ കോണ്‍ഗ്രസ്‌ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ ആഞ്ഞടിച്ച കേന്ദ്ര വനിതാ ശിശു വികസനമന്ത്രി സ്മൃതി ഇറാനിക്കെതിരെ സോഷ്യൽ മീഡിയ!!

Sheeba George | Updated: Dec 13, 2019, 07:05 PM IST
മുത്തയ്യ മുരളീധരന്‍റെ പന്ത് പോലും ഇങ്ങനെ തിരിയില്ല!! സ്മൃതി ഇറാനിയെ ട്രോളി സോഷ്യൽ മീഡിയ...

ന്യൂഡല്‍ഹി: "Rape Capital" പരാമർശത്തിൽ കോണ്‍ഗ്രസ്‌ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ ആഞ്ഞടിച്ച കേന്ദ്ര വനിതാ ശിശു വികസനമന്ത്രി സ്മൃതി ഇറാനിക്കെതിരെ സോഷ്യൽ മീഡിയ!!

രാജ്യത്ത് ബലാത്സംഗങ്ങൾ തുടർക്കഥയാകുമ്പോൾ മൗനം പാലിക്കുന്ന സ്മൃതി ഇറാനി രാഹുലിനെതിരെ തിരിഞ്ഞത് ഇരട്ടത്താപ്പാണെന്ന്  സോഷ്യൽ മീഡിയ. 

അതിലും വിചിത്രമായത്, 'നാണമില്ലാത്ത സ്മൃതി' #ShamelessSmriti എന്ന ഹാഷ് ടാഗ് ഇന്ത്യൻ ട്വീറ്ററിൽ ഒന്നാം സ്ഥാനത്ത് എത്തി എന്നുള്ളതാണ്. 

'എപ്പോഴാണ് സ്മൃതി ഇറാനി ബലാത്സംഗത്തിലെ ഇരകൾക്കു വേണ്ടി നിലകൊണ്ടിട്ടുള്ളത്. നാണമില്ലാത്ത സ്മൃതിക്ക് കുൽദീപ് സെൻഗാറിനും ചിന്മയാനന്ദിനും കഠ്‌വ എം.എൽ.എ രാജീവ് ജസ്രോത്തിയക്കുമെതിരെ സംസാരിക്കാൻ ധൈര്യമുണ്ടോ? കഠ്‌വയിൽ ബലാത്സംഗം നടത്തിയവർക്ക് അനുകൂലമായി റാലി നടത്തിയതിന് മന്ത്രിസ്ഥാനം കിട്ടിയ ആളാണ് രാജീവ് ജസ്രോത്തിയ' - കോൺഗ്രസ് ദേശീയ വക്താവ് പവൻ ഖേറ ട്വീറ്റ് ചെയ്തു.

"സ്മൃതി ഇറാനി രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശത്തിനെതിരെ പ്രതിഷേധിക്കുകയും യഥാര്‍ത്ഥ ബലാത്സംഗികളായ സെന്‍ഗര്‍‍, എം.ജെ അക്ബര്‍ തുടങ്ങിയ സ്വന്തം സഹപ്രവര്‍ത്തകര്‍ക്കെതിരെ മൗനം പാലിക്കുകയും ചെയ്യുന്നു. രാഹുല്‍ ഗാന്ധിയുടെ വാക്കുകള്‍ ബി.ജെ.പി തിരിക്കുന്നത്ര "മുരളിയുടെ പന്തുകള്‍ പോലും തിരിയില്ല", 
ആകാശ് മെന്‍തെ എന്ന ട്വിറ്റര്‍ ഉപയോക്താവിന്‍റെ വാക്കുകളാണ്...

ബലാത്സംഗ കേസുകളിൽ പ്രതികളായ ബി.ജെ.പി നേതാക്കളുടെ പേരുകൾ അടക്കമാണ് പലരും ട്വീറ്റ് ചെയ്തത്. ഈ കേസുകളിൽ സ്മൃതി പാലിച്ച മൗനവും ട്വീറ്ററില്‍ ചോദ്യം ചെയ്യപ്പെടുന്നുണ്ട്.

കത്ത്വാ, ഉന്നാവോ ബലാത്സംഗ കേസുകൾ സംബന്ധിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിൽ നിന്ന് സ്മൃതി ഇറാനി ഒഴിഞ്ഞു മാറുന്ന വീഡിയോയും പ്രചരിക്കുന്നു.