ഉത്തർപ്രദേശ്: ബലാത്സംഗ കേസ് പ്രതിയെ പൊലീസ് വെടിവെച്ച് കൊന്നു. ഉത്തർപ്രദേശിലെ മീററ്റിൽ ഉണ്ടായ പൊലീസ് ഏറ്റുമുട്ടലിലാണ് സംഭവം. പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ബലാത്സംഗം ചെയ്ത കേസിലെ പ്രതിയാണ് കൊല്ലപ്പെട്ത ഷെഹ്സാദ് ഏലിയാസ് നിക്കി. കൂടാതെ മറ്റ് ഏഴു കേസുകളും ഇയാളുടെ പേരിൽ ഉണ്ട്. പൊലീസ് ഏറ്റുമുട്ടലിൽ നെഞ്ചിൽ വെടിയേറ്റ പ്രതിയെ ആശുപത്രിയിൽ എത്തിച്ച ശേഷമാണ് മരണം സ്ഥിരീകരിച്ചത്.
ഇന്ന് പുലർച്ചെ അഞ്ചുമണിക്ക് പ്രതിയെ പിടികൂടുന്നതിനിടയിലാണ് ഏറ്റുമുട്ടൽ ഉണ്ടായത്. അഞ്ചും, ഏഴും വയസ്സുള്ള പെൺകുട്ടികളെ ബലാത്സംഗം ചെയ്ത കേസിൽ പ്രതിയായ ഷെഹ്സാദിനെ പിടിച്ചു കൊടുക്കുന്നവർക്ക് 25000 രൂപ പാരിദോഷികം പ്രഖ്യാപിച്ചിരുന്നു. ഏഴു വയസ്സുകാരിയായ ബലാത്സംഗ അതിജീവിതയുടെ വീട്ടിൽ ഇയാൾ ഇന്നലെ അതിക്രമിച്ചു കയറി തോക്ക് ചൂണ്ടി ഭീക്ഷണിപ്പെടുത്തി. തുടർന്ന് രക്ഷപെടാനുള്ള ശ്രമത്തിന് ഇടയിലായിരുന്നു ഏറ്റുമുട്ടൽ ഉണ്ടായത്. അഞ്ച് വയസ്സുള്ള പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിൽ അഞ്ചു വർഷം തടവിലായിരുന്നു ഇയാൾ. ജയിൽ മോചിതനായ ശേഷമാണ് ഏഴ് വയസ്സുള്ള പെൺകുട്ടിയെ ബലാത്സംഗം ചെയ്ത്ത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









