2024 ഒക്ടോബര്‍ 9 ന് ഇന്ത്യയ്ക്ക് രത്തന്‍ ടാറ്റ എന്ന അമൂല്യ രത്‌നം നഷ്ടമായി. ടാറ്റയെ ഒരു ആഗോള ബ്രാന്‍ഡാക്കി മാറ്റുന്നതില്‍ അദ്ദേഹത്തിന്റെ പങ്ക് വളരെ വലുതായിരിന്നു. തുടര്‍ച്ചയായി 21 വര്‍ഷം ടാറ്റ ഗ്രൂപ്പിന്റെ ചെയര്‍മാനായിരുന്നു അദ്ദേഹം. ടാറ്റ ഗ്രൂപ്പിനെ ഇന്നുകാണുന്ന ആഗോള കമ്പനിയാക്കി പടുത്തുയര്‍ത്തി.
ബിസിനസ് മേഖലയില്‍ മാത്രമല്ല, സമൂഹത്തിന്റെ എല്ലാ തലങ്ങളിലും അദ്ദേഹത്തിന്റെ സംഭാവനകള്‍ നിര്‍ണായകമാണ്.
ഉപ്പ് മുതല്‍ ചായ വരെ, കാറുകള്‍ മുതല്‍ വിമാനങ്ങള്‍ വരെ, ക്ലോക്കുകള്‍ മുതല്‍ എയര്‍ കണ്ടീഷണറുകള്‍ വരെ എന്നിങ്ങനെ വൈവിധ്യമാര്‍ന്ന ഉല്‍പ്പന്നങ്ങള്‍ ടാറ്റ ബ്രാന്‍ഡ് ഐഡന്റിറ്റിയില്‍ ഉള്‍പ്പെടുന്നു. ടാറ്റ ഉല്‍പ്പന്നമില്ലാത്ത ഒരു വീടും രാജ്യത്തെ ഇല്ല എന്നതാണ് യാഥാര്‍ത്ഥ്യം.
അയോഡിന്റെ കുറവ് മൂലമുണ്ടാകുന്ന രോഗങ്ങള്‍ രാജ്യത്തെ ജനങ്ങള്‍ അനുഭവിച്ചപ്പോള്‍, ജനങ്ങളുടെ രുചിയും ആരോഗ്യവും മെച്ചപ്പെടുത്തുന്നതിനുള്ള ഒരു പരിഹാരം രത്തന്‍ ടാറ്റ കൊണ്ടുവന്നു. 1983 ല്‍ ടാറ്റ കെമിക്കല്‍സ് ഇന്ത്യയില്‍ ആദ്യമായി ബ്രാന്‍ഡഡ് അയോഡൈസ്ഡ് ഉപ്പ് പാക്കറ്റില്‍ പുറത്തിറക്കി. ഈ ഉപ്പ് ഇപ്പോഴും ആളുകളക്ക് ഏറെ പ്രിയപ്പെട്ടതാണ്, ടാറ്റ സാള്‍ട്ട് എല്ലാ വീട്ടിലും ആദ്യം തിരഞ്ഞെടുക്കുന്ന ഒന്നായി മാറിയിരിക്കുന്നു.
വ്യത്യസ്ത ബ്രാന്‍ഡുകളുടെ ഉപ്പിന്റെ കാര്യത്തില്‍, ആളുകളുടെ മനസ്സില്‍ ആദ്യം വരുന്നത് ടാറ്റ സാള്‍ട്ടാണ്. അതിന്റെ ഗുണനിലവാരവും വിശ്വാസ്യതയും കാരണം, ടാറ്റ ബ്രാന്‍ഡിനെക്കുറിച്ച് ജനങ്ങള്‍ക്കിടയില്‍ യാതൊരു സംശയവുമില്ല.
1927ല്‍ ഗുജറാത്തിലെ ഓഖയില്‍ നിന്നാണ് ടാറ്റ ഗ്രൂപ്പ് രാജ്യത്ത് ഉപ്പ് ഉത്പാദനം ആരംഭിച്ചത്. ഗുജറാത്തില്‍ ഉപ്പ് ഉത്പാദിപ്പിക്കാന്‍ കഴിയുമെന്ന് ആ സമയത്ത് ആരും സങ്കല്‍പ്പിച്ചിട്ടുപോലുമില്ല. 1983-ല്‍ കമ്പനി പാക്കറ്റുകളില്‍ അയോഡൈസ്ഡ് ഉപ്പ് വില്‍ക്കാന്‍ തുടങ്ങി. ഈ ഉപ്പിന്റെ ഏറ്റവും വലിയ സവിശേഷത, അയോഡിന്‍, ഇരുമ്പ് എന്നിവയുടെ കുറവ് പരിഹരിക്കുന്നതിനൊപ്പം രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനും ഇത് സഹായിക്കുന്നു എന്നതാണ്.
ഇന്ന്, ടാറ്റ ഉപ്പ് രാജ്യത്തുടനീളം ലഭ്യമാണ്. മറ്റ് ബ്രാന്‍ഡുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ അതിന്റെ വില സാധാരണകാര്‍ക്ക് താങ്ങാനാവുന്നതാണ്. കുറഞ്ഞ വിലയ്ക്ക് ഉയര്‍ന്ന നിലവാരമുള്ള ഉപ്പിന്റെ ലഭ്യത ആളുകളെ ഇത് സ്വീകരിക്കാന്‍ പ്രേരിപ്പിക്കുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









