സാമ്പത്തിക മാന്ദ്യ൦; പറഞ്ഞ വാക്കുകള്‍ തിരിച്ചെടുത്ത് രവി ശങ്കര്‍ പ്രസാദ്‌!!

സാമ്പത്തിക മാന്ദ്യ൦ സംബന്ധിച്ചു കഴിഞ്ഞ ദിവസം നടത്തിയ പ്രസ്താവന തിരിച്ചെടുത്ത്‌ കേന്ദ്ര മന്ത്രി രവി ശങ്കര്‍ പ്രസാദ്‌!! 

Last Updated : Oct 13, 2019, 05:03 PM IST
സാമ്പത്തിക മാന്ദ്യ൦; പറഞ്ഞ വാക്കുകള്‍ തിരിച്ചെടുത്ത് രവി ശങ്കര്‍ പ്രസാദ്‌!!

ന്യൂഡല്‍ഹി: സാമ്പത്തിക മാന്ദ്യ൦ സംബന്ധിച്ചു കഴിഞ്ഞ ദിവസം നടത്തിയ പ്രസ്താവന തിരിച്ചെടുത്ത്‌ കേന്ദ്ര മന്ത്രി രവി ശങ്കര്‍ പ്രസാദ്‌!! 

"മാധ്യമങ്ങളുമായി നടത്തിയ സംവാദ൦ മുഴുവനായും സോഷ്യല്‍ മീഡിയയില്‍ ലഭ്യമാണ്. എന്നാല്‍ എന്‍റെ പ്രതികരണത്തിന്‍റെ ഒരു ഭാഗം മാത്രമാണ് ഇപ്പോള്‍ ചര്‍ച്ചാവിഷയം. കൂടാതെ, ഞാന്‍ പറഞ്ഞത് മാധ്യമങ്ങള്‍ വളച്ചൊടിക്കുകയായിരുന്നു. ഭാവുകത്വപരമായി പെരുമാറുന്ന വ്യക്തിയായതിനാല്‍ എന്‍റെ അഭിപ്രായം പിൻവലിക്കുന്നു", അദ്ദേഹം വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു. 

എന്നാല്‍ താന്‍ നടത്തിയ പ്രസ്താവന വസ്തുതാപരമായി ശരിയായിരുന്നുവെന്ന് അദ്ദേഹം പ്രസ്താവിച്ചു. അദ്ദേഹം പ്രസ്താവന നടത്തിയത് ഇന്ത്യയുടെ വ്യവസായ നഗരവും സിനിമലോകത്തിന്‍റെ കേന്ദ്രവുമായ മുംബൈയില്‍ വച്ചായിരുന്നു. രാജ്യത്ത് സിനിമാ മേഘല പണം വാരുമ്പോള്‍ എവിടെയാണ് സാമ്പത്തിക മാന്ദ്യമെന്ന തന്‍റെ ചോദ്യം, സിനിമ ലോകത്തിന്‍റെ കേന്ദ്രമായ മുംബൈയില്‍നിന്നും സംസാരിക്കുമ്പോള്‍ തികച്ചും യുക്തമാണ് എന്ന് മന്ത്രി പറഞ്ഞു.

ഇന്ത്യയില്‍ സാമ്പത്തിക മാന്ദ്യമില്ല എന്ന് സ്ഥാപിക്കാനാണ് സിനിമാ മേഘലയെ കൂട്ട് പിടിച്ച് അദ്ദേഹം പ്രസ്താവന നടത്തിയത്. രാജ്യത്ത് സിനിമാ മേഘല പണം വാരുമ്പോള്‍ എവിടെയാണ് സാമ്പത്തിക മാന്ദ്യമെന്നായിരുന്നു മന്ത്രിയുടെ ചോദ്യം!!

തന്‍റെ പ്രസ്താവന കാരണ സഹിതമാണ് അദ്ദേഹം വിവരിച്ചത്. ഒക്ടോബർ 2ന് പുറത്തിറങ്ങിയ മൂന്നു ചലച്ചിത്രങ്ങൾ ഇന്ത്യയിൽ നേടിയത് 120 കോടി രൂപയുടെ വരുമാനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം രാജ്യത്ത് സാമ്പത്തിക മാന്ദ്യമില്ല എന്ന് തെളിയിച്ചത്. രാജ്യത്തെ വളർച്ചാ മുരടിപ്പിനെക്കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിക്കവേ ആയിരുന്നു മന്ത്രിയുടെ ഈ പ്രതികരണം. 

സാമ്പത്തിക മാന്ദ്യം ലോകവ്യാപകമാണെന്നും ഇ​ന്ത്യ​യി​ല്‍ സ്ഥിതി രൂ​ക്ഷമാണെന്നും അന്താരാഷ്ട്ര നാണയ നിധി (ഐ​എം​എ​ഫ്)യുടെ പുതിയ മേധാവി ക്രിസ്റ്റലീന ജോര്‍ജിവ കഴിഞ്ഞ ദിവസം പ്രസ്താവിച്ചിരുന്നു. കൂടാതെ, ലോ​ക​ത്തി​ലെ 90% രാ​ജ്യ​ങ്ങ​ളി​ലും 2019ല്‍ ​വ​ന്‍ സാമ്പത്തിക മാ​ന്ദ്യമുണ്ടാകുമെന്നും ആഗോള സാമ്പത്തിക മാന്ദ്യം ഇന്ത്യയടക്കമുള്ള വളര്‍ന്നുവരുന്ന സാമ്പത്തിക ശക്തികള്‍ക്ക് കനത്ത ആഘാതമുണ്ടാക്കുമെന്നും അവര്‍ അഭിപ്രായപ്പെട്ടിരുന്നു. ഇ​ന്ത്യ​യു​ടെ സാമ്പത്തിക വ​ള​ര്‍​ച്ച നി​ര​ക്ക് പ്ര​തീ​ക്ഷി​ച്ച​തി​ലും ഏ​റെ ദു​ര്‍​ബ​ല​മാ​ണെ​ന്ന് ഐ​എം​എ​ഫ് മുന്‍പേ പ്രസ്താവിച്ചിരുന്നു. 

Trending News