ബാങ്കുകള്‍ക്ക് കടിഞ്ഞാണിട്ട് ആര്‍.ബി.ഐ, എടിഎ൦ കാലിയെങ്കില്‍ പിഴ!!

ബാങ്കുകള്‍ നടത്തുന്ന എടിഎം ഇടപാടുകള്‍ കൂടുതല്‍ സുതാര്യവും സൗകര്യപ്രദമാക്കാനുള്ള നിര്‍ദേശവുമായി റിസര്‍വ് ബാങ്ക്. 

Last Updated : Jun 14, 2019, 06:23 PM IST
ബാങ്കുകള്‍ക്ക് കടിഞ്ഞാണിട്ട് ആര്‍.ബി.ഐ, എടിഎ൦ കാലിയെങ്കില്‍ പിഴ!!

ന്യുഡല്‍ഹി: ബാങ്കുകള്‍ നടത്തുന്ന എടിഎം ഇടപാടുകള്‍ കൂടുതല്‍ സുതാര്യവും സൗകര്യപ്രദമാക്കാനുള്ള നിര്‍ദേശവുമായി റിസര്‍വ് ബാങ്ക്. 

പൈസ പിന്‍വലിക്കാന്‍ ഇന്ന് ഉപഭോക്താക്കള്‍ ഏറ്റവുമധികം ആശ്രയിക്കുന്നത് എടിഎമ്മുകളെയാണ്. എന്നാല്‍ ചില ബാങ്കുകളുടെ  എടിഎമ്മുകളില്‍ ദിവസങ്ങളോളം പൈസ ഉണ്ടാവാറില്ല. ഗ്രാമീണ മേഘലകളില്‍ ഇത് സാധാരണവുമാണ്. ബാങ്കുകളുടെ ഈ അനാസ്ഥയെ നിയന്ത്രിക്കാനുള്ള പുതിയ നീക്കമാണ് ആര്‍.ബി.ഐ മുന്നോട്ടു വച്ചിരിക്കുന്നത്. 

എടിഎം കാലിയാക്കിയിട്ടാല്‍ ബാങ്കുകള്‍ക്ക് കടുത്ത പിഴ ചുമത്താനാണ് റിസര്‍വ് ബാങ്ക് നീക്ക൦. മൂന്നു മണിക്കൂറിലേറെ എടിഎമ്മുകളില്‍ പണമില്ലാത്ത അവസ്ഥ വന്നാല്‍ പിഴ ചുമത്തുമെന്നും അത് മേഖല അടിസ്ഥാനത്തില്‍ ചുമത്താനുമാണ് ശ്രമമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

എടിഎമ്മുകളിലുള്ള പണത്തിന്‍റെ അളവ് സംബന്ധിച്ച സൂചന നല്‍കുന്ന സെന്‍സറുകള്‍ സ്ഥാപിക്കണം. അവധി ദിനങ്ങളില്‍ എടിഎമ്മുകള്‍ കാലിയാകുന്നത് ചെറുകിട നഗരങ്ങളിലും ഗ്രാമീണ മേഖലയിലും പതിവാകുന്ന സാഹചര്യത്തില്‍ കൂടിയാണ് ആര്‍.ബി.ഐയുടെ ഈ നിര്‍ദേശം.

പലപ്പോഴും ബാങ്കുകളുടെ നിഷ്‌ക്രീയ നിലപാടുകള്‍ കൊണ്ട് കാലിയാകുന്ന എ.ടി.എമ്മുകളില്‍ പണം നിറയ്ക്കാറില്ല. ഗ്രാമീണ മേഖലയില്‍ ഇത് ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ടെന്നും പണത്തിനായി ബാങ്ക് ബ്രാഞ്ചുകളിലേക്ക് ജനങ്ങള്‍ക്ക് എത്തേണ്ടിവരുന്നു. ഇടപാടുകള്‍ക്ക് ജനങ്ങളില്‍ നിന്ന് പലവിധത്തിലുള്ള ചാര്‍ജുകള്‍ ഈടാക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

 

Trending News