പുതിയ 20 രൂപ നോട്ടുകള്‍ ഉടന്‍ പുറത്തിറക്കും

മഹാത്മാഗാന്ധി സീരീസില്‍ പുറത്തിറക്കുന്ന നോട്ടുകള്‍ റിസര്‍വ്വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസിന്‍റെ കൈയ്യൊപ്പോടുകൂടിയാകും ക്രയവിക്രയത്തിനെത്തുക.  

Last Updated : Apr 27, 2019, 01:21 PM IST
പുതിയ 20 രൂപ നോട്ടുകള്‍ ഉടന്‍ പുറത്തിറക്കും

ന്യൂഡല്‍ഹി: പുതിയ 20 രൂപ നോട്ടുകള്‍ റിസര്‍വ് ബാങ്ക് ഉടന്‍ പുറത്തിറക്കും.  പച്ച കലര്‍ന്ന മഞ്ഞ നിറത്തിലാണ് നോട്ടുകള്‍ പുറത്തിറക്കുന്നത്.  മഹാത്മാഗാന്ധി സീരീസില്‍ പുറത്തിറക്കുന്ന നോട്ടുകള്‍ റിസര്‍വ്വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസിന്‍റെ കൈയ്യൊപ്പോടുകൂടിയാകും ക്രയവിക്രയത്തിനെത്തുക.

 

 

രാജ്യത്തിന്‍റെ സാസംസ്‌കാരിക പൈതൃകം വിളിച്ചോതുന്ന മഹാരാഷ്ട്രയിലെ പ്രശസ്തമായ എല്ലോറ ഗുഹയാണ് നോട്ടില്‍ പ്രതിപാദിച്ചിരിക്കുന്നത്. അതേസമയം, പഴയ 20 രൂപ നോട്ടുകള്‍ നിയമാനുസൃതമായി നിലനില്‍ക്കുമെന്ന് റിസർവ്വ് ബാങ്ക് അറിയിച്ചു. നോട്ടുകള്‍ക്ക് 6.3 സെന്റീമീറ്റര്‍ വീതിയും 12.9 സെന്റീമീറ്റര്‍ നീളവുമാകും ഉണ്ടാകുക.

നോട്ടിന്‍റെ മുന്‍ഭാഗത്ത് നടുക്കായി മഹാത്മാഗാന്ധിയുടെ ചിത്രവും, ചെറിയ അക്ഷരത്തില്‍ ആര്‍ബിഐ, ഭാരത് എന്നീ വചനങ്ങളും ഗവര്‍ണറുടെ കൈയ്യൊപ്പും ആലേഖനം ചെയ്തിട്ടുണ്ട്. മാത്രമല്ല 20 രൂപയെന്ന് അക്കത്തിലും ദേവനാഗിരി ലിപിയിലും എഴുതിയിട്ടുണ്ട്. 

മഹാത്മാഗാന്ധിയുടെ ചിത്രത്തിന്‍റെ വലത് ഭാഗത്തായി അശോക പില്ലറിന്‍റെ മുദ്രയും വാട്ടര്‍മാര്‍ക്കുകളും ചേര്‍ത്തിട്ടുണ്ട്. നോട്ടുകള്‍ ഉടന്‍ പുറത്തിറക്കുമെന്ന് റിസർവ്വ് ബാങ്ക് ഗവര്‍ണര്‍ അറിയിച്ചു.

Trending News