close

News WrapGet Handpicked Stories from our editors directly to your mailbox

അധികാരത്തില്‍ കടിച്ചുതൂങ്ങി നില്‍ക്കില്ല; വിശ്വാസ വോട്ടെടുപ്പിന് തയ്യാര്‍

കുമാരസ്വാമി വിശ്വാസവോട്ടിന് തയ്യാറാണെന്ന് വ്യക്തമാക്കിയതോടെ ബിജെപി നേതാവ് ബിഎസ്. യെദ്യൂരപ്പ നിയമസഭയിലെ സ്വന്തം ചേംബറിലേക്ക് മടങ്ങി.   

Updated: Jul 12, 2019, 03:32 PM IST
അധികാരത്തില്‍ കടിച്ചുതൂങ്ങി നില്‍ക്കില്ല; വിശ്വാസ വോട്ടെടുപ്പിന് തയ്യാര്‍

ബംഗളൂരൂ: രാഷ്ട്രീയ പ്രതിസന്ധികള്‍ക്കിടയിലും വിശ്വാസ വോട്ടെടുപ്പ് നടത്താന്‍ തയ്യാറാണെന്ന് എച്ച്.ഡി.കുമാരസ്വാമി. ഇന്ന് ചേര്‍ന്ന നിയമസഭാ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

അധികാരത്തില്‍ കടിച്ചുതൂങ്ങി നില്‍ക്കാനല്ല താന്‍ ഇവിടെ നില്‍ക്കുന്നതെന്നും വിശ്വാസ വോട്ടെടുപ്പിന്‍റെ സമയം നിശ്ചയിക്കാമെന്നും അദ്ദേഹം പറഞ്ഞു. 

കുമാരസ്വാമി വിശ്വാസവോട്ടിന് തയ്യാറാണെന്ന് വ്യക്തമാക്കിയതോടെ ബിജെപി നേതാവ് ബിഎസ്. യെദ്യൂരപ്പ നിയമസഭയിലെ സ്വന്തം ചേംബറിലേക്ക് മടങ്ങി. ബിജെപി നേതാക്കളുമായി ചര്‍ച്ച നടത്താനാണ് അദ്ദേഹം സഭാ ഹാളില്‍നിന്ന് ചേംബറിലേക്ക് മടങ്ങിയത്.

എല്ലാ ജെഡിഎസ്-കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്കും പാര്‍ട്ടി വിപ്പ് നല്‍കി. വിമതര്‍ക്ക് ഉള്‍പ്പെടെയാണ് വിപ്പ് നല്‍കിയിരിക്കുന്നത്. വിപ്പ് ലംഘിച്ചാല്‍, വിശ്വാസവോട്ടെടുപ്പില്‍ വോട്ട് രേഖപ്പെടുത്തിയില്ലെങ്കില്‍ എല്ലാ എംഎല്‍എമാരും അയോഗ്യരാകും. തിങ്കളാഴ്ച വിശ്വാസവോട്ടെടുപ്പ് നടത്താന്‍ സ്പീക്കര്‍ തീരുമാനിച്ചേക്കുമെന്നാണ് സൂചന.

ഇതിനിടയില്‍ കര്‍ണാടകയില്‍ തല്‍സ്ഥിതി തുടരാനും ഒരു തീരുമാനവും ചൊവ്വാഴ്ചവരെ എടുക്കരുതെന്നും സുപ്രീംകോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വിമത എംഎല്‍എമാര്‍ നല്‍കിയ ഹര്‍ജിയില്‍ വിശദമായ വാദം ചൊവ്വാഴ്ച കേള്‍ക്കുമെന്നും ചീഫ് ജസ്റ്റിസ് അറിയിച്ചു.