close

News WrapGet Handpicked Stories from our editors directly to your mailbox

സ്വര്‍ണ്ണ വില റെക്കോര്‍ഡ്‌ കുതിപ്പില്‍!!

ഒരു ഗ്രാമിന് 35 രൂപയാണ് ഇന്ന് കൂടിയത്. ഇതോടെ ഒരു പവന്‍ സ്വര്‍ണ്ണത്തിന്‍റെ വില 25, 680 രൂപയായി. ഗ്രാമിന് 3,210 രൂപയും.  

Updated: Jun 25, 2019, 03:40 PM IST
സ്വര്‍ണ്ണ വില റെക്കോര്‍ഡ്‌ കുതിപ്പില്‍!!

തിരുവനന്തപുരം: സ്വര്‍ണ്ണവില സര്‍വകാല റെക്കോര്‍ഡിലേക്ക്. ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ എത്തിയിരിക്കുകയാണ് ഇപ്പോള്‍ സ്വര്‍ണ്ണ വില.

ഇന്ന് പവന് കൂടിയത് ഒന്നും രണ്ടും രൂപയല്ല 280 രൂപയാണ്. ഒരു ഗ്രാമിന് 35 രൂപയാണ് ഇന്ന് കൂടിയത്. ഇതോടെ ഒരു പവന്‍ സ്വര്‍ണ്ണത്തിന്‍റെ വില 25, 680 രൂപയായി. ഗ്രാമിന് 3,210 രൂപയും.

ഫെഡറല്‍ റിസര്‍വ് പലിശ നിരക്കുകളില്‍ മാറ്റം വരുത്തിയേക്കുമെന്ന സൂചനകളെ തുടര്‍ന്നാണ് സ്വര്‍ണ്ണവില കുതിച്ചുകയറിയത്. ഇന്നലെ ഗ്രാമിന് 3175 രൂപയും പവന് 25,400 രൂപയുമായിരുന്നു. 

അന്താരാഷ്ട്ര വിപണിയിലും സ്വര്‍ണ വിലയില്‍ വന്‍ വര്‍ധനവാണ് രേഖപ്പെടുത്തിയത്. അന്താരാഷ്ട്ര വിപണിയില്‍ ട്രോയ് ഔണ്‍സിന് (31.1 ഗ്രാം) 1,427.35 ഡോളറാണ് ഇന്നത്തെ നിരക്ക്.

യുഎസ്‌-ചൈന വ്യപാരയുദ്ധം അമേരിക്കന്‍ സമ്പദ് വ്യവസ്ഥയെ ബാധിക്കാനിടയുണ്ടെന്ന നിരീക്ഷണത്തെ തുടര്‍ന്ന്‍ കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് പലിശ നിരക്കുകളില്‍ മാറ്റം വരുത്തുമെന്ന സൂചനകളെ തുടര്‍ന്നാണ് സ്വര്‍ണ്ണവില റെക്കോര്‍ഡ്‌ നേട്ടത്തിലേക്കുയര്‍ന്നത്‌.