നഗരത്തിലുടനീളമുള്ള റോഡുകളിൽ വെള്ളം കയറിയതിനാൽ ഗതാഗതം സ്തംഭിച്ചു.

മുംബൈ: കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മുംബൈയിൽ മഴ തകർക്കുകയാണ്. ഇതിനെ തുടർന്ന് നഗരത്തിൽ നിരവധിയിടങ്ങളിൽ വെള്ളക്കെട്ട് രൂക്ഷമാണ്. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്‍കിയിരിക്കുന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ അതിതീവ്ര മഴയുണ്ടാകുമെന്ന മുന്നറിയിപ്പാണ് ലഭിച്ചിരിക്കുന്നത്.
മുംബൈ നഗരത്തിലും സമീപ പ്രദേശങ്ങളിലും ഇന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മുംബൈയിലെ കനത്ത മഴ വിമാനത്താവളത്തില്‍ നിന്നുള്ള വിമാന സര്‍വീസുകളെയും ബാധിച്ചിട്ടുണ്ട്. 155 വിമാന സര്‍വീസുകളാണ് വൈകിയിരിക്കുന്നത്. മഴയെ തുടര്‍ന്ന് നഗരസഭാ പരിധിയിലുള്ള അടിയന്തര സേവനങ്ങള്‍ ഒഴികേയുള്ള എല്ലാ സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പറഞ്ഞിട്ടുണ്ട്. സ്വകാര്യ സ്ഥാപനങ്ങള്‍ ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം അനുവദിക്കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.
റോഡുകള്‍ വെള്ളത്തില്‍ മുങ്ങിയതിനാല്‍ നരസഭയുടെ ബസ് സര്‍വീസുകളിൽ പലതും റൂട്ടുകള്‍ മാറ്റിയാണ് സര്‍വീസ് നടത്തുന്നത്. ഇതിന് പുറമെ റെയില്‍വേ ട്രാക്കുകളില്‍ വെള്ളം കയറിയതിനാല്‍ ട്രെയിന്‍ ഗതാഗതത്തിനെയും ബാധിച്ചിട്ടുണ്ട്. ദൃശ്യപരിധി കുറഞ്ഞതിനാല്‍ പല ട്രെയിനുകളും സര്‍വീസ് നടത്തുന്നത് അരമണിക്കൂറോളം വൈകിയാണ്.
കനത്ത മഴയെ തുടർന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പറഞ്ഞിട്ടുണ്ട്. പൊതുഗതാഗതം സ്തംഭിക്കുകയും, റോഡുകൾ വെള്ളത്തിൽ മുങ്ങുകയും, സ്കൂളുകളും ഓഫീസുകളും അടച്ചിടുകയും ചെയ്തിട്ടുണ്ട്. മഹാരാഷ്ട്രയിൽ ഉടനീളം നിരവധി പേർക്ക് ജീവൻ നഷ്ടപ്പെട്ടു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.