)
ഡൽഹി: ചെങ്കോട്ട സ്ഫോടനവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഭീകര സംഘം വിദേശത്തു നിന്നും ആയുധങ്ങൾ വാങ്ങിയതായി കണ്ടെത്തി. കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഡോക്ടർ മുസമ്മിൽ അഞ്ചുലക്ഷം രൂപയുടെ റഷ്യൻ നിർമ്മിത എ കെ 56 റൈഫിൾ വാങ്ങിയാതായി എൻഐഎ കണ്ടെത്തി. അറസ്റ്റിലായ ഡോക്ടർ ഷഹീൻ സയീദ് വഴിയാണ് മുസമ്മിൽ റൈഫിൾ വാങ്ങിയത്. റൈഫിൾ അന്വേഷണ സംഘം ഡോക്ടർ അദീൽ റാഥറിൻ്റെ ലോക്കറിൽ നിന്നും കണ്ടെത്തി.
റഷ്യന്‍ നിര്‍മിത അസോള്‍ട്ട് റൈഫിളായ എ.കെ ക്രിന്‍കോവ്, ഒരു ചൈനീസ് സ്റ്റാര്‍ പിസ്റ്റള്‍, ബെരേറ്റ പിസ്റ്റള്‍, 2900 കിലോഗ്രാം വരുന്ന മറ്റ് സ്ഫോടകവസ്തുക്കളും ഇവരുടെ പക്കലിൽ നിന്നും അന്വേഷണ സംഘം കണ്ടെത്തി. സ്ഫോടന വസ്തുക്കൾ സൂക്ഷിക്കാനായി ഡീപ്പ് ഫ്രീസർ ഷഹീനിൻ്റെ സഹായത്തോടെയാണ് സംഘടിപ്പിച്ചത്. സ്ഫോടനവസ്തുക്കൾക്കായി സംഘം 26 ലക്ഷം രൂപയാണ് സംഘടിപ്പിച്ചത്. ഇതിനുള്ള പണം, സംഘം സ്വയം കണ്ടെത്തിയെന്നാണ് അന്വേഷണ സംഘത്തോട് വെളിപ്പെടുത്തിയത്. ചെങ്കോട്ടയിൽ ചാവേറാക്രമണം നടത്തിയ ഉമർ നബി ഐഇഡി തയാറാക്കാനായി പരിശീലനം നേടിയത് തുർക്കിയിൽ നിന്നുള്ള ഹാൻജ്ലറിൻ്റെ സഹായത്തോടെ ഓൺലൈൻ വഴിയാണെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.