ഡൽഹി: ചെങ്കോട്ട സ്ഫോടനത്തിൽ പൊട്ടിത്തെറിച്ച ഐ20 കാർ ഓടിച്ച ഭീകരൻ ഉമർ മുഹമ്മദിന് 20 ലക്ഷം രൂപ ലഭിച്ചതായി എൻഐഎ. ഇതുമായി ബന്ധപ്പെട്ട ഹവാല ഇടപാട് സംബന്ധിച്ച ചിലരെ അന്വേഷണ സംഘം ചോദ്യംചെയ്യുന്നുണ്ട്. ഉമർ മുഹമ്മദ് ഹരിയാനയിലെ നൂഹിൽ നിന്നും വലിയ അളവിൽ പണം നൽകി, സ്ഫോടന വസ്തുക്കൾ നിർമിക്കാനുപയോഗിക്കുന്ന എൻപികെ വളം സംരംഭിച്ചതായും അന്വേഷണത്തിൽ തെളിഞ്ഞു. ലൈസൻസില്ലാതെ വളം വിൽപ്പന നടത്തിയ ദിനേശ് എന്നയാളെ നൂഹിൽനിന്നും പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
അന്വേഷണത്തിൽ, ഭീകരർ രാജ്യത്ത് സ്ഫോടന പരമ്പര ലക്ഷ്യമിട്ടതായി കണ്ടെത്തി. ബംഗാളിൽനിന്ന് പിടിയിലായ ഫരീദാബാദ് അൽ ഫലാഹ് സർവകലാശാലയിലെ എംബിബിഎസ് വിദ്യാർഥി ജാനിസുർ ആലം എന്ന നിസാറും ഭീകരസംഘത്തിലെ കണ്ണിയാണെന്ന് എൻഐഎ സംശയിക്കുന്നു. അൽ ഫലാ സർവകലാശാലയിലെ നിരവധി ഡോക്ടർമാരെ നിലവിൽ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









