Darshan Mehta: റിലയന്‍സ് ബ്രാന്‍ഡ്സ് ലിമിറ്റഡ്, മുന്‍ മാനേജിംഗ് ഡയറക്ടര്‍ ദര്‍ശന്‍ മേത്ത അന്തരിച്ചു

ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. 

Written by - Zee Malayalam News Desk | Last Updated : Apr 9, 2025, 04:55 PM IST
  • 17 വര്‍ഷത്തിലേറെയായി റിലയന്‍സ് ബ്രാന്‍ഡ്സ് ലിമിറ്റഡിന്റെ പ്രസിഡന്റും സിഇഒയുമായിരുന്നു അദ്ദേഹം.
  • കഴിഞ്ഞ നവംബറില്‍ കമ്പനിയുടെ ബോര്‍ഡില്‍ നോണ്‍ എക്സിക്യൂട്ടീവ് ഡയറക്ടറായി അദ്ദേഹം ചുമതലയേറ്റു.
Darshan Mehta: റിലയന്‍സ് ബ്രാന്‍ഡ്സ് ലിമിറ്റഡ്, മുന്‍ മാനേജിംഗ് ഡയറക്ടര്‍ ദര്‍ശന്‍ മേത്ത അന്തരിച്ചു

 

Add Zee News as a Preferred Source

റിലയന്‍സ് ബ്രാന്‍ഡ്സ് ലിമിറ്റഡിന്റെ (ആര്‍ബിഎല്‍) മുന്‍ മാനേജിംഗ് ഡയറക്ടര്‍ ദര്‍ശന്‍ മേത്ത അന്തരിച്ചു. 64 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. അടുത്തിടെ വരെ റിലയന്‍സ് ബ്രാന്‍ഡ്സ് ലിമിറ്റഡിന്റെ  മാനേജിംഗ് ഡയറക്ടറായി സേവനമനുഷ്ഠിച്ചിരുന്ന ദര്‍ശന്‍ മേത്ത കഴിഞ്ഞ വര്‍ഷം നവംബറില്‍ കമ്പനിയുടെ ബോര്‍ഡില്‍ നോണ്‍ എക്സിക്യൂട്ടീവ് ഡയറക്ടറായി ചുമതലയേറ്റു. 

17 വര്‍ഷത്തിലേറെയായി  റിലയന്‍സ് ബ്രാന്‍ഡ്സ് ലിമിറ്റഡിന്റെ പ്രസിഡന്റും സിഇഒയുമായി അദ്ദേഹം സേവനമനുഷ്ഠിച്ചു. 

ചാര്‍ട്ടേഡ് അക്കൗണ്ടന്റായ മേത്ത, റിലയന്‍സ് ഇന്‍ഡസ്ട്രീസില്‍ ചേരുന്നതിന് മുമ്പ് , പ്രമുഖ വസ്ത്ര റീട്ടെയില്‍ കമ്പനിയായ അരവിന്ദ് ബ്രാന്‍ഡ്സ് ലിമിറ്റഡിന്റെ പ്രസിഡന്റ് ആയിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News