ഡല്‍ഹി : മമത ബാനര്‍ജി സര്‍ക്കാരിന് ആശ്വാസം. അധ്യാപക തസ്തികകളില്‍ സിബിഐ അന്വേഷണം ഇല്ല. ബംഗാള്‍ സര്‍ക്കാരിനെതിരായ ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി. 2022ല്‍ സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ (എസ്എസ്സി) റിക്രൂട്ട്മെന്റിനായി സൂപ്പര്‍ ന്യൂമററി അല്ലെങ്കില്‍ അഡീഷണല്‍ തസ്തികകള്‍ സൃഷ്ടിച്ചതില്‍ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട കല്‍ക്കട്ട ഹൈക്കോടതിയുടെ തീരുമാനം ചൊവ്വാഴ്ച സുപ്രീം കോടതി റദ്ദാക്കി.
ആവശ്യമായ കൂടിയാലോചനകള്‍ക്കും ഗവര്‍ണറുടെ അംഗീകാരത്തിനും ശേഷം മാത്രമാണ് ബംഗാള്‍ വിദ്യാഭ്യാസ വകുപ്പ് അധിക തസ്തികകള്‍ സൃഷ്ടിച്ചതെന്നും അതിനാല്‍ ജുഡീഷ്യല്‍ ഇടപെടല്‍ ആവശ്യമില്ലെന്നും ചീഫ് ജസ്റ്റിസ് (സിജെഐ) സഞ്ജീവ് ഖന്നയുടെ നേതൃത്വത്തിലുള്ള ബെഞ്ച് നിരീക്ഷിച്ചു.
അതെസമയം എയ്ഡഡ് സ്‌കൂളിലെ 25,753 അധ്യാപകരുടെയും ജീവനക്കാരുടെയും നിയമനവുമായി ബന്ധപ്പെട്ട മറ്റ് വശങ്ങളെക്കുറിച്ചുള്ള അന്വേഷണം തുടരുമെന്ന് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസ് സഞ്ജയ് കുമാര്‍ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
തീരുമാനവുമായി ബന്ധപ്പെട്ട് മന്ത്രിസഭയിലെ അംഗങ്ങളെ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിലെടുക്കാന്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് കേന്ദ്ര അന്വേഷണ ഏജന്‍സിയോട് നിര്‍ദ്ദേശിച്ചു.
ഏപ്രില്‍ മൂന്നിനാണ് പശ്ചിമ ബംഗാളിലെ സര്‍ക്കാര്‍- എയ്ഡഡ് മേഖലകളിലെ 25,753 അധ്യാപക- അനധ്യാപക നിയമനങ്ങള്‍ റദ്ദാക്കിയ ഹൈക്കോടതി വിധി സുപ്രീംകോടതി ശരിവെച്ചത്. നിയമന പ്രക്രിയയില്‍ വ്യാപക ക്രമക്കേടുകള്‍ ചൂണ്ടിക്കാട്ടിയാണ് കോടതി ഉത്തരവിറക്കിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









