JNU VC യെ മാറ്റിയാല്‍ പ്രശ്ന൦ തീരില്ല: MHRD മന്ത്രാലയം

ജവഹർലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റി (JNU) വൈസ് ചാൻസലറെ (VC) മാറ്റിയാല്‍ മാത്രം വിദ്യാര്‍ഥി പ്രശ്നത്തിന് പരിഹാരമാവില്ല എന്ന് വ്യക്തമാക്കി കേന്ദ്ര മാനവ വിഭവശേഷി വികസന മന്ത്രാലയം (MHRD) സെക്രട്ടറി അമിത് ഖരെ.

Last Updated : Jan 10, 2020, 01:03 PM IST
  • ജവഹർലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റി (JNU) വൈസ് ചാൻസലറെ (VC) മാറ്റിയാല്‍ മാത്രം വിദ്യാര്‍ഥി പ്രശ്നത്തിന് പരിഹാരമാവില്ല എന്ന് വ്യക്തമാക്കി (MHRD) സെക്രട്ടറി അമിത് ഖരെ.
  • വിദ്യാര്‍ഥികളുടെ പരാതികള്‍ കേള്‍ക്കുകയും അവയ്ക്ക് പരിഹാരം കണ്ടെത്താന്‍ ശ്രമിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി
JNU VC യെ മാറ്റിയാല്‍ പ്രശ്ന൦ തീരില്ല: MHRD മന്ത്രാലയം

ന്യൂഡല്‍ഹി: ജവഹർലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റി (JNU) വൈസ് ചാൻസലറെ (VC) മാറ്റിയാല്‍ മാത്രം വിദ്യാര്‍ഥി പ്രശ്നത്തിന് പരിഹാരമാവില്ല എന്ന് വ്യക്തമാക്കി കേന്ദ്ര മാനവ വിഭവശേഷി വികസന മന്ത്രാലയം (MHRD) സെക്രട്ടറി അമിത് ഖരെ.

ജനുവര് 5നുണ്ടായ ആക്രമ സംഭവങ്ങള്‍ തികച്ചും നിർഭാഗ്യകരം തന്നെ. ഒപ്പം വിദ്യാര്‍ഥികളുടെ പരാതികള്‍ കേള്‍ക്കുകയും അവയ്ക്ക് പരിഹാരം കണ്ടെത്താന്‍ കേന്ദ്ര മാനവ വിഭവശേഷി വികസന മന്ത്രാലയം ശ്രമിക്കുമെന്നും അമിത് ഖരെ പറഞ്ഞു. JNUവില്‍ നിന്നുള്ള പ്രതിനിധി സംഘവുമായി നടന്ന കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ആദ്ദേഹം ഇപ്രകാരം അഭിപ്രായപ്പെട്ടത്. VC M ജഗദേഷ് കുമാറുമായും കൂടിക്കാഴ്ച നടന്നിരുന്നു. 

കഴിഞ്ഞ കുറേ ദിവസങ്ങളായി JNUവില്‍ സംഭവിച്ചതെല്ലാം അങ്ങേയറ്റം സങ്കടകരമാണ്. വിദ്യാർത്ഥികൾക്ക് പരാതികളുടെ ഒരു പട്ടികയുണ്ട്. കൂടാതെ, ഭരണകൂടത്തിനെതിരെ അധ്യാപകർക്കും പരാതികളുണ്ട്, അവയെല്ലാം പരിഹരിക്കാൻ ഞങ്ങൾ ശ്രമിക്കുന്നു, ഖരെ വ്യക്തമാക്കി.

JNUTAയുടെയും വിദ്യാര്‍ഥി യൂണിയന്‍റെയും പ്രതിനിധികളുമായി വ്യാഴാഴ്‌ച കൂടിക്കാഴ്ച നടന്നിരുന്നു. എന്നാല്‍, പ്രശ്നപരിഹാരത്തിന് നടത്തിയ ശ്രമങ്ങള്‍ പരാജയപ്പെടുകയായിരുന്നു. ഇന്ന് 3 മണിക്ക് വീണ്ടും കൂടിക്കാഴ്ച നടക്കും. 

എന്നാല്‍, VC മാറ്റണമെന്ന ആവശ്യവുമായി കഴിഞ്ഞ 6 മുതല്‍ വിദ്യാര്‍ഥികള്‍ പ്രക്ഷോഭത്തിലാണ്. വ്യാഴാഴ്‌ച നടന്ന കൂടിക്കാഴ്ച പരാജയപ്പെട്ടതിനെത്തുടര്‍ന്ന്‍ വിദ്യാര്‍ഥികള്‍ രാഷ്‌ട്രപതി ഭവനിലേയ്ക്ക് നടത്തിയ മാര്‍ച്ച്‌ പോലീസ് തടയുകയും ലാത്തിച്ചാര്‍ജ് നടക്കുകയും ചെയ്തിരുന്നു. 

അതേസമയം, ചില അദ്ധ്യാപകര്‍തന്നെ തനിക്കെതിരെ പ്രവര്‍ത്തിക്കാന്‍ വിദ്യര്‍ത്ഥികളെ പ്രേരിപ്പിക്കുന്നതായി JNU VC  ജഗദേഷ് കുമാര്‍ അഭിപ്രായപ്പെട്ടിരുന്നു. Zee  ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇപ്രകാരം അഭിപ്രായപ്പെട്ടത്.

VCയെ മാറ്റണമെന്ന ആവശ്യവുമായി നിരവധി വിദ്യാര്‍ഥികളാണ് തെരുവില്‍ ഇറങ്ങിയിരിക്കുന്നത്. നിലവില്‍കനത്ത സുരക്ഷയാണ് JNUവില്‍ ഡല്‍ഹി പോലീസ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. കൂടാതെ, JNUവിന് സമീപമുള്ള റോഡുകളിൽ ഗതാഗത നിയന്ത്രണവും ഏർപ്പെടുത്തിയിട്ടുണ്ട്. ഇനിയൊരു അക്രമസംഭവം ഉണ്ടാവാതിരിക്കാനുള്ള എല്ലാ മുന്‍കരുതലുകളും ഡല്‍ഹി പോലീസ് കൈക്കൊണ്ടിട്ടുണ്ട്.

അതേസമയം, VCയെ മാറ്റിയാല്‍ മാത്രമേ അക്രമ സംഭവങ്ങളില്‍ സത്യസന്ധമായ അന്വേഷണം ഉണ്ടാവൂ എന്ന് വിദ്യാര്‍ഥി യൂണിയന്‍ നേതാവ് ആഷി ഘോഷ് പ്രതികരിച്ചിരുന്നു.

Trending News