നെതന്യാഹു എഫക്റ്റ്; ഡല്‍ഹി തീന്‍ മൂര്‍ത്തി നഗറിന്‍റെ പേര് മാറും

ഇസ്രായേൽ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹുവിന്‍റെ  ഇന്ത്യാ സന്ദർശനത്തിന്‍റെ ഭാഗമായി ഡല്‍ഹി തീന്‍ മൂര്‍ത്തി നഗറിന്‍റെ പേര് മാറ്റും. തീന്‍ മൂര്‍ത്തി ചൗക്കിനൊപ്പം ഇനി മുതല്‍ ഇസ്രയേല്‍ ന​ഗരമായ ഹൈഫയുടെ പേരുകൂടി ചേര്‍ത്ത് 'തീന്‍ മൂര്‍ത്തി ഹൈഫ ചൗക്ക്' എന്ന് പുനര്‍നാമകരണം ചെയ്യും. 

Last Updated : Jan 14, 2018, 06:45 PM IST
നെതന്യാഹു എഫക്റ്റ്; ഡല്‍ഹി തീന്‍ മൂര്‍ത്തി നഗറിന്‍റെ പേര് മാറും

ന്യൂഡല്‍ഹി: ഇസ്രായേൽ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹുവിന്‍റെ  ഇന്ത്യാ സന്ദർശനത്തിന്‍റെ ഭാഗമായി ഡല്‍ഹി തീന്‍ മൂര്‍ത്തി നഗറിന്‍റെ പേര് മാറ്റും. തീന്‍ മൂര്‍ത്തി ചൗക്കിനൊപ്പം ഇനി മുതല്‍ ഇസ്രയേല്‍ ന​ഗരമായ ഹൈഫയുടെ പേരുകൂടി ചേര്‍ത്ത് 'തീന്‍ മൂര്‍ത്തി ഹൈഫ ചൗക്ക്' എന്ന് പുനര്‍നാമകരണം ചെയ്യും. 

തീന്‍ മൂര്‍ത്തി സ്മാരകത്തില്‍ വെച്ച്‌ ഇന്ന് നടക്കുന്ന പരിപാടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും ചേര്‍ന്ന് പുതിയ പേര് നല്‍കും.

രണ്ടു നേതാക്കന്മാരും സ്മാരകത്തിന്‍റെ സന്ദര്‍ശക പുസ്തകത്തില്‍ ഒപ്പു വെക്കുകയും പുഷ്പ ചക്രം സമര്‍പ്പിക്കുകയും ചെയ്യുമെന്ന് ഓഫിസ് വൃത്തങ്ങള്‍ അറിയിച്ചു. 

ആറ് ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ത്യയിലെത്തിയ നെതന്യാഹു  ഗുജറാത്ത്, മഹാരാഷ്ട്ര സംസ്ഥാനങ്ങളും സന്ദര്‍ശിക്കും.

Trending News