Geeta Patnaik Passed Away: പ്രശസ്ത ഗായിക ഗീത പട്‌നായിക് അന്തരിച്ചു

എളിമയും മൃദുഭാഷിയുമായ കലാകാരിയായി അറിയപ്പെടുന്ന ഗീതയുടെ മരണം ഒഡിയ സിനിമ-സംഗീതപ്രേമികളിൽ വലിയ നിരാശയായി.

Written by - Ajitha Kumari | Last Updated : Feb 16, 2026, 12:55 PM IST
  • പ്രശസ്ത ഒഡിയ ഗായിക ഗീത പട്‌നായിക് അന്തരിച്ചു
  • ചികിത്സയിലിരിക്കെ ഇന്നലെ വൈകുന്നേരമായിരുന്നു അന്ത്യം സംഭവിച്ചത്
Geeta Patnaik Passed Away: പ്രശസ്ത ഗായിക ഗീത പട്‌നായിക് അന്തരിച്ചു

ഭുവനേശ്വർ: പ്രശസ്ത ഒഡിയ ഗായിക ഗീത പട്‌നായിക് അന്തരിച്ചു.  73 വയസായിരുന്നു. ചികിത്സയിലിരിക്കെ ഇന്നലെ വൈകുന്നേരമായിരുന്നു അന്ത്യം സംഭവിച്ചത്.

Add Zee News as a Preferred Source

Also Read: ശബരിമല യുവതീപ്രവേശനം: മാർച്ച് 14 നകം സർക്കാർ നിലപാട് അറിയിക്കണമെന്ന് സുപ്രീംകോടതി

 മസ്തിഷ്‌കാഘാതത്തെ തുടർന്ന് ഗീത പട്‌നായിക് കട്ടക്കിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കഴിഞ്ഞ വ്യാഴാഴ്ച ഒരു ചടങ്ങിൽ പങ്കെടുക്കുന്നതിനിടെയാണ് ഗായികയെ ശാരീരിക അസ്വസ്ഥതയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിൽ മസ്തിഷ്‌കാഘാതം സ്ഥിരീകരിക്കുകയായിരുന്നു. ശേഷം അവിടെ നിന്നും വിദഗ്ധ ചികിത്സയ്ക്കായി കട്ടക്കിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. 

Also Read: നവപഞ്ചമ യോഗത്താൽ ഇവർക്കിനി വച്ചടി വച്ചടി കയറ്റം; നിങ്ങളും ഉണ്ടോ?

സംസ്കാരം ഇന്ന് കട്ടക്കിലെ വീട്ടിൽ നടക്കും. ഗീത പട്‌നായിക് ഒഡിയ ഇതിഹാസം അക്ഷയ മൊഹന്തിക്കൊപ്പം പാടിയ പാട്ടുകളിലൂടെയാണ് പ്രസിദ്ധയായത്. ഗീത പട്‌നായികിന്റെ വിയോഗത്തിൽ നിരവധി പ്രമുഖർ ദുഃഖം രേഖപ്പെടുത്തിയിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

 

About the Author

Ajitha Kumari

ജേർണലിസം മേഖലയിൽ 16 വർഷത്തിലേറെ പരിചയ സമ്പത്തുള്ള ആളാണ് അജിത. ബ്രോഡ് കാസ്റ്റിങ് മിനിസ്ട്രിയിൽ തുടങ്ങി ഡിജിറ്റൽ മീഡിയയിൽ സജീവം. 2017 മുതൽ സീ മലയാളം ന്യൂസിൽ പ്രവർത്തിക്കുന്നു. നിലവിൽ ചീഫ് സബ്-എഡിറ്ററാണ്. കേരള, ദേശീയ, അന്താരാഷ്ട്ര, ക്രൈം, എന്റർടൈൻമെന്റ്, ജ്യോതിഷം, ബിസിനസ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ...Read More

Trending News