ജയിലില്‍ കഴിയുന്ന ലാലു പ്രസാദ് യാദവിന് വിഷാദരോഗമെന്ന് റിപ്പോർട്ട്
ഇദ്ദേഹത്തിന്‍റെ എയിംസില്‍ നിന്നുള്ള മെഡിക്കല്‍ ഡിസ്ചാര്‍ജ് റിപ്പോര്‍ട്ടിലും വിഷാദ രോഗത്തെ പറ്റി പറയുന്നുണ്ടെന്നും ഡോക്ടര്‍ പറഞ്ഞു.
റാഞ്ചി: അഴിമതിക്കേസിൽ ശിക്ഷിക്കപ്പെട്ട ആര്‍.ജെ.ഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവിന് വിഷാദരോഗമെന്ന് റിപ്പോർട്ട്. അദ്ദേഹം ചികിത്സയിൽ കഴിയുന്ന രാജേന്ദ്ര ഇന്‍സിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (റിംസ്) ഡയറക്ടര്‍ ആര്‍.കെ ശ്രീവാസ്തവയാണ് ഇക്കാര്യം അറിയിച്ചത്.
ഇദ്ദേഹത്തിന്‍റെ എയിംസില്‍ നിന്നുള്ള മെഡിക്കല്‍ ഡിസ്ചാര്‍ജ് റിപ്പോര്‍ട്ടിലും വിഷാദ രോഗത്തെ പറ്റി പറയുന്നുണ്ടെന്നും ഡോക്ടര്‍ പറഞ്ഞു. അഴിമതിക്കേസിൽ ജയിലിലായതിന് പുറമെ മക്കൾ തേജസ്വീ യാദവും തേജ് പ്രതാപ് യാദവും തമ്മിലുള്ള വഴക്കും ലാലുവിനെ ബാധിച്ചതായാണ് വിവരം.
ബുധനാഴ്ചയാണ് ലാലു പ്രസാദ് യാദവിനെ റിംസ് ആശുപത്രിയിലേക്ക് മാറ്റിയത്. മുന്‍പ് ചികിത്സ നേടിയിരുന്ന ആശുപത്രിയില്‍ വൃത്തിയില്ലെന്നും കൊതുക് ശല്യമാണെുന്നുമുള്ള പരാതിയെത്തുടർന്നാണ് അദ്ദേഹത്തെ റിംസിലേക്ക് മാറ്റിയത്.