ഡല്‍ഹി കലാപം: നഷ്ടം 25,000 കോടി.....!!

46 പേര്‍ കൊല്ലപ്പെടുകയും 300ല്‍ അധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത കലാപത്തിന് ശേഷം വടക്ക് കിഴക്കന്‍ ഡല്‍ഹി ശാന്തമാവുകയാണ്.

Last Updated : Mar 2, 2020, 02:20 PM IST
ഡല്‍ഹി കലാപം: നഷ്ടം 25,000 കോടി.....!!

ന്യൂഡല്‍ഹി: 46 പേര്‍ കൊല്ലപ്പെടുകയും 300ല്‍ അധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത കലാപത്തിന് ശേഷം വടക്ക് കിഴക്കന്‍ ഡല്‍ഹി ശാന്തമാവുകയാണ്.

നിലവില്‍ വിവിധ അക്രമസംഭവങ്ങളിലായി 167 FIR ആണ് ഡല്‍ഹി പോലീസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അക്രമങ്ങളുടെ പേരില്‍ 885 പേരെയാണ് ഇതുവരെ ഡല്‍ഹി പോലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്.

അതേസമയം, കലാപ൦ മൂലം സംഭവിച്ച നഷ്ടങ്ങള്‍ ഡല്‍ഹി ചേംബര്‍ ഓഫ് കൊമേഴ്‌സ് വിലയിരുത്തി.

ഡല്‍ഹി കലാപത്തില്‍ ആകെയുള്ള സാമ്പത്തിക നഷ്ടം 25,000 കോടി രൂപയുടേതെന്നാണ് കണക്കുകള് സൂചിപ്പിക്കുന്നത്. സ്വകാര്യ വസ്തു വകകളും വ്യാപാര സ്ഥാപനങ്ങളും മറ്റും അക്രമികള്‍ തീവച്ച്‌ നശിപ്പിച്ചിരുന്നു. ഇതുകണക്കാക്കിയാണ് നഷ്ടം 25,000 കോടിയുടേതാണെന്ന് വിലയിരുത്തുന്നത്.

കലാപത്തില്‍ ഏകദേശം 92 വീടുകളാണ് അക്രമികള്‍ തീവച്ച്‌ നശിപ്പിച്ചത്. 57 കടകള്‍, 500 വാഹനങ്ങള്‍, 6 ഗോഡൗണുകള്‍, 2 സ്‌കൂളുകള്‍, 4 ഫാക്ടറികള്‍, 4 ആരാധനാലയങ്ങള്‍ തുടങ്ങിയവയും കലാപകാരികള്‍ തീവച്ച്‌ നശിപ്പിച്ചു.

നിലവില്‍ കലാപബാധിതമായ പ്രദേശങ്ങളില്‍ സമാധാന അന്തരീക്ഷമാണ് നിലനില്‍ക്കുന്നത്. സമാധാനം നിലനിര്‍ത്തുന്നതിനായി പോലീസ് ഫ്‌ളാഗ് മാര്‍ച്ചുകള്‍ നടത്തുന്നുണ്ട്.

എന്നാല്‍, ആക്രമണത്തിന് കാരണമെന്ന് പരക്കെ വ്യാഖ്യാനിക്കപ്പെട്ട, വിവാദ പ്രസ്താവനകള്‍ നടത്തിയ BJP നേതാക്കളായ കപില്‍ മിശ്ര, അനുരാഗ് ഠാക്കൂര്‍, പര്‍വേശ് ശര്‍മ എന്നിവര്‍ക്കെതിരെ ഇതുവരെ ഡല്‍ഹി പോലീസ് ഇതുവരെ നടപടി കൈക്കൊണ്ടിട്ടില്ല.

രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഇവര്‍ക്കെതിരെ നടപടിയ്ക്കായി ആവശ്യം ഉയര്‍ന്നിരുന്നു.

Trending News