മോദി ധ്യാനിച്ച ഗുഹ വാടകയ്‍ക്ക്!!

2019 ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ അവസാനിച്ച ശേഷം ഉത്തരാഖണ്ഡ് ക്ഷേത്ര ദര്‍ശനത്തിന് പോയ മോദിയുടെ ചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളിലെ ചര്‍ച്ചാ വിഷയം. 

Last Updated : May 19, 2019, 06:04 PM IST
മോദി ധ്യാനിച്ച ഗുഹ വാടകയ്‍ക്ക്!!

2019 ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ അവസാനിച്ച ശേഷം ഉത്തരാഖണ്ഡ് ക്ഷേത്ര ദര്‍ശനത്തിന് പോയ മോദിയുടെ ചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളിലെ ചര്‍ച്ചാ വിഷയം. 

ശനിയാഴ്ച രാവിലെ കേദാര്‍നാഥ്‌ സന്ദര്‍ശിച്ച മോദി കേദാര്‍നാഥ് ഗുഹയിലിരുന്നു ധ്യാനിക്കുന്ന ചിത്രമായിരുന്നു അതില്‍ ഏറെ പ്രധാനപ്പെട്ടത്. 

ഉത്തരാഖണ്ഡിലെ കേദാര്‍നാഥ്‌ ഗുഹ വാടകയ്ക്ക് ലഭിക്കുമെന്നതാണ്  ഇപ്പോഴത്തെ ഏറ്റവും പുതിയ വാര്‍ത്ത. 

എല്ലാ വിധ സൗകര്യങ്ങളോടും കൂടിയുള്ള ഈ ഗുഹയ്ക്ക് ദിവസേന 990 രൂപയാണ് വാടക. ഗുഹയുടെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെ മാത്രമേ ഗുഹ ബുക്ക്‌ ചെയ്യാന്‍ സാധിക്കൂ.

3000 രൂപയായിരുന്നു ആദ്യം വാടകയായി തീരുമാനിച്ചിരുന്നത്. കൂടാതെ, ഒരാള്‍ മൂന്ന് ദിവസത്തേക്ക് നിര്‍ബന്ധമായു൦ ഗുഹ ബുക്ക്‌ ചെയ്യണമെന്നും നിര്‍ബന്ധമുണ്ടായിരുന്നു.

ഇതോടെ, ആളുകളുടെ വരവ് നിലയ്ക്കുകയും ഗഡ്വാള്‍  മണ്ഡല്‍ വികാസ് നിഗം വാടക വെട്ടി കുറയ്ക്കുകയായിരുന്നു. ഗുഹ പദ്ധതിയുടെ പിന്നില്‍ പ്രവര്‍ത്തിച്ച സംഘടനയാണ് ഗഡ്വാള്‍ മണ്ഡല്‍ വികാസ് നിഗം. 

ശാന്തമായി ധ്യനിക്കാനുള്ള സ്ഥലമായതിനാല്‍ ഉള്ളിലേക്ക് മാറിയാണ് ഗുഹ സ്ഥിതി ചെയ്യുന്നത്. ഒരു സമയം ഒരാള്‍ക്ക് മാത്രമേ ഗുഹയുടെ ഉള്ളില്‍ കഴിയാന്‍ സാധിക്കൂ.

അത്യാവശ്യ സാഹചര്യങ്ങളില്‍ ഉപയോഗിക്കാനായി ഫോണ്‍ സൗകര്യവും ഗുഹയ്ക്കുള്ളില്‍ ഒരുക്കിയിട്ടുണ്ട്. കൂടാതെ, വൈദ്യുതിയും വൈഫൈ സൗകര്യവും ഇവിടെ ലഭിക്കും. കൂടാതെ, രണ്ടു നേരം ചായ, പ്രാതല്‍, ഉച്ചയൂണ്, അത്താഴം എന്നിവയും ഇവിടെ തന്നെ ലഭിക്കും. 

ഗുഹയ്ക്കുള്ളില്‍ ഒറ്റക്ക് കഴിയാന്‍ ശാരീരിക ബുദ്ധിമുട്ടുകള്‍ ഇല്ലെന്നു ഉറപ്പ് വരുത്തിയ ശേഷമേ ആളുകളെ ഗുഹയിലേക്ക് വിടാറുള്ളൂ. ഗുഹയുടെ ഉള്ളില്‍ ഘടിപ്പിച്ചിരിക്കുന്ന ബെല്‍ മുഴക്കുമ്പോള്‍ സഹായത്തിനായി പ്രത്യേക സംഘം എത്തുകയും ചെയ്യും. 

സത്യത്തില്‍ കേദാര്‍നാഥ് പ്രളയത്തിന് ശേഷം മോദി സര്‍ക്കാര്‍ ആരംഭിച്ച ഒരു പദ്ധതികളില്‍ ഒന്നാണ് ഈ ധ്യാന ടൂറിസം. കഴിഞ്ഞ വര്‍ഷമാണ് ഈ ഗുഹകള്‍ ഇങ്ങനെ നവീകരിച്ചത്.  രുദ്ര മെഡിറ്റേഷന്‍ കേവ് എന്നാണ് ഗുഹയുടെ പേര്. 

More Stories

Trending News