Pahalgam Terror Attack: 'ഇന്ത്യയുടെ നീക്കങ്ങൾക്ക് പൂർണ്ണ പിന്തുണ, കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരണം'; മോദിയെ വിളിച്ച് റഷ്യൻ പ്രസിഡന്റ്

Pahalgam Terror Attack: ഭീകരാക്രമണം നടത്തിയ കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും പുടിൻ പറഞ്ഞു

Written by - Zee Malayalam News Desk | Last Updated : May 5, 2025, 06:55 PM IST
  • പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഫോണിൽ വിളിച്ചാണ് പുടിൻ പിന്തുണ അറിയിച്ചത്.
  • ആക്രമണത്തിനു പിന്നിലെ കുറ്റവാളികളെയും അവരെ പിന്തുണയ്ക്കുന്നവരെയും നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്ന് പുടിൻ പറഞ്ഞതായി വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ പറഞ്ഞു.
Pahalgam Terror Attack: 'ഇന്ത്യയുടെ നീക്കങ്ങൾക്ക് പൂർണ്ണ പിന്തുണ, കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരണം'; മോദിയെ വിളിച്ച് റഷ്യൻ പ്രസിഡന്റ്

പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ ഭീകരവാദത്തിനെതിരെ ഇന്ത്യയുടെ നീക്കങ്ങൾക്ക് പൂർണ്ണ പിന്തുണ അറിയിച്ച് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ. ഭീകരാക്രമണം നടത്തിയ കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും പുടിൻ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഫോണിൽ വിളിച്ചാണ് പുടിൻ പിന്തുണ അറിയിച്ചത്. ആക്രമണത്തിനു പിന്നിലെ കുറ്റവാളികളെയും അവരെ പിന്തുണയ്ക്കുന്നവരെയും നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്ന് പുടിൻ പറഞ്ഞതായി വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ പറഞ്ഞു.

Add Zee News as a Preferred Source

പഹല്‍ഗാമിലെ ഭീകരാക്രമണത്തെ അദ്ദേഹം ശക്തമായി അപലപിക്കുകയും നിരപരാധികളുടെ ജീവഹാനിയില്‍  അഗാധമായ അനുശോചനം അറിയിക്കുകയും ചെയ്തു. ഭീകരവാദത്തിനെതിരായ പോരാട്ടത്തില്‍ ഇന്ത്യയ്ക്ക് പൂർണ പിന്തുണയും പ്രഖ്യാപിച്ചെന്നും രണ്‍ധീര്‍ ജയ്സ്വാള്‍ എക്‌സിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു. ഇന്ത്യ പാകിസ്താൻ സംഘർഷം അവസാനിപ്പിക്കാൻ ഇടപെടണമെന്ന് ആവശ്യപ്പെട്ട് മോസ്കോയിലെ പാക് അംബാസിഡർ സഹായം തേടി റഷ്യ സമീപിച്ചിരുന്നു ഇതിന് പിന്നാലെയാണ് റഷ്യ ഇന്ത്യക്ക് പിന്തുണ അറിയിച്ചത്.‌

ഏറ്റവും പുതിയവാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link. 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News