പ്രദ്യുമൻ ഠാക്കൂറിന്‍റെ കൊലപാതകം: കേ​സില്‍ നിര്‍ണ്ണായക വഴിത്തിരിവ്, 11ാം ക്ലാസ്സ്‌കാരന്‍ അറസ്റ്റില്‍

ഡ​ൽ​ഹി​ക്ക​ടു​ത്ത് ഗു​രു​ഗ്രാ​മി​ലെ റയാന്‍ ഇന്റര്‍നാഷണല്‍ സ്കൂളിലെ ര​ണ്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥിയായ പ്രദ്യുമൻ ഠാക്കൂര്‍ കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ നിര്‍ണ്ണായക  വഴിത്തിരിവ്. കേസുമായി ബന്ധപ്പെട്ട് 11ാം ക്ലാസ്സ്‌ വിദ്യാര്‍ഥിയെ  സി​ബി​ഐ അറസ്റ്റ് ചെയ്തു.  ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ട്‌ അനുസരിച്ച് കൊലക്കുറ്റം ചുമത്തിയാണ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. സ്​കൂളിലെ 16 സി.സി.ടി.വി കാമറകളിലെ ദൃശ്യങ്ങൾ പരിശോധിച്ചാണ്​ പ്രതിയെ പൊലീസ്​ പിടികൂടിയത്​. 11ാം ക്ലാസ്സ്‌ വിദ്യാര്‍ഥിയെ ഇന്ന് രണ്ടു മണിക്ക് കോടതിയില്‍ ഹാജരാക്കും. 

Last Updated : Nov 8, 2017, 10:54 AM IST
പ്രദ്യുമൻ ഠാക്കൂറിന്‍റെ കൊലപാതകം: കേ​സില്‍ നിര്‍ണ്ണായക വഴിത്തിരിവ്, 11ാം ക്ലാസ്സ്‌കാരന്‍ അറസ്റ്റില്‍

ഗുരുഗ്രാം: ഡ​ൽ​ഹി​ക്ക​ടു​ത്ത് ഗു​രു​ഗ്രാ​മി​ലെ റയാന്‍ ഇന്റര്‍നാഷണല്‍ സ്കൂളിലെ ര​ണ്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥിയായ പ്രദ്യുമൻ ഠാക്കൂര്‍ കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ നിര്‍ണ്ണായക  വഴിത്തിരിവ്. കേസുമായി ബന്ധപ്പെട്ട് 11ാം ക്ലാസ്സ്‌ വിദ്യാര്‍ഥിയെ  സി​ബി​ഐ അറസ്റ്റ് ചെയ്തു.  ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ട്‌ അനുസരിച്ച് കൊലക്കുറ്റം ചുമത്തിയാണ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. സ്​കൂളിലെ 16 സി.സി.ടി.വി കാമറകളിലെ ദൃശ്യങ്ങൾ പരിശോധിച്ചാണ്​ പ്രതിയെ പൊലീസ്​ പിടികൂടിയത്​. 11ാം  ക്ലാസ്സ്‌ വിദ്യാര്‍ഥിയെ ഇന്ന് രണ്ടു മണിക്ക് കോടതിയില്‍ ഹാജരാക്കും. 

അറസ്റ്റിലായ കുട്ടിയുടെ പിതാവ് പറഞ്ഞതനുസരിച്ച്,  അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞത്, പരീക്ഷ മാറ്റി വയ്ക്കപ്പെടാന്‍ ആഗ്രഹിച്ചിരുന്നു 11ാം ക്ലാസ്സ്‌കാരന്‍, സ്കൂള്‍ അവധിയായാല്‍ മാത്രമേ പരീക്ഷ മാറ്റി വയ്ക്കപ്പെടുകയുള്ളൂ, സ്കൂള്‍ ഒരു ദിവസത്തെ അവധി പ്രഖ്യാപിക്കുന്നതിന് വേണ്ടിയാണ് 11 ാം ക്ലാസ്സ്‌കാരന്‍  പ്രദ്യുമ്നെ കൊന്നത്. കൂടാതെ തന്‍റെ മകനെ കേസില്‍ കുരുക്കുകയാണ് എന്നും പിതാവ് ആരോപിച്ചു. 

പക്ഷെ ഈ കേസില്‍ സി​ബി​ഐയുടെ ഭാഗത്തുനിന്നും ഇതുവരെ ഔദ്യോഗിക അഭിപ്രായം പുറത്ത് വന്നിട്ടില്ല. 

കൊലപാതകം നടന്ന ആ ദിവസം തന്നെ അറസ്റ്റിലായ ബസ് ജീവനക്കാരന്‍ ബാത്​റൂമിൽ വച്ച്​ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചത്​ കുട്ടി എതിർത്തതാണ്​ കൊലപാതകത്തിലേക്ക്​ നയിച്ചതെന്ന്​ പൊലീസിനോട്​ പറഞ്ഞിരുന്നു. വിദ്യാർഥികളും ബസ്​ ജീവനക്കാരും ക്ലാസ്​ ഫോർ ജീവനക്കാരും ഇതെ ബാത്​റൂമാണ്​ ഉ​പയോഗിച്ചിരുന്നത്​. എന്നാൽ, കുട്ടി ലൈംഗിക പീഡനത്തിനിരയായിട്ടില്ലെന്ന്​ പോസ്​റ്റ്​ മോർട്ടം നടത്തിയ ഡോക്​ടർമാർ അറിയിച്ചിരുന്നു. ഇതാണ് പുതിയ വഴിത്തിരിവിന് കാരണമായത്. 

കഴിഞ്ഞ സെപ്റ്റംബര്‍ 8 -ന് ആണ് രണ്ടാം ക്ലാസ് വിദ്യാര്‍ഥിയായ പ്രദ്യുമന്‍ താക്കൂര്‍ സ്കൂളിലെ ശുചിമുറിയില്‍ കഴുത്തറത്ത് കൊല്ലപ്പെടുന്നത്. കുട്ടി ചോരയിൽ കുളിച്ച്​ ബാത്​റൂമിന്​ പുറത്തേക്ക്​ ഇഴഞ്ഞു വരുന്നത്​ മറ്റൊരു വിദ്യാർഥി കാണുകയായിരുന്നു. ഈ കുട്ടിയുടെ നിലവിളികേട്ട്​ ഓടിയെത്തിയ  അധ്യാപകർ കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.
 
ഈ കേസുമായി ബന്ധപ്പെട്ട് പ്രിന്‍സിപ്പലും ടീച്ചര്‍മാരും അറസ്റ്റിലായിരുന്നു. ഈ കേസുമായി ബന്ധപ്പെട്ട് രൂപീകരിക്കപ്പെട്ട പ്രത്യേക അന്വേഷണ സംഘം സ്കൂള്‍സുരക്ഷയില്‍ വീഴ്ച സംഭവിച്ചതായി ചൂണ്ടിക്കാട്ടിയിരുന്നു.

മു​ഖ്യ​മ​ന്ത്രി മ​നോ​ഹ​ർ ലാ​ൽ ഖ​ട്ട​റിന്‍റെ ശി​പാ​ർ​ശ പ്രകാരമാണ് സി​ബി​ഐ അ​ന്വേ​ഷണം ഏറ്റെടുത്തത്. അതുകൂടാതെ സംഭവത്തിനു ശേഷം 3 മാ​സ​ത്തേയ്ക്ക് സ്കൂ​ൾ ന​ട​ത്തി​പ്പ് സ​ർ​ക്കാ​ർ ഏ​റ്റെ​ടു​ത്തിരുന്നു. ഡെപ്യുട്ടി കമ്മിഷണര്‍ വിനയ് പ്രതാപ് സിംഗിനാണ് സ്കൂളിന്‍റെ ചുമതല നല്‍കിയത്.

ഈ സംഭവത്തെ തുടര്‍ന്ന് രാജ്യമാകമാനം പ്രതിഷേധം ഉയര്‍ന്നിരുന്നു. കുട്ടികളുടെ രക്ഷിതാക്കൾ സ്​കൂളിലേക്ക്​ മാർച്ച്​ നടത്തി. സ്​കൂൾ മാനേജ്​മെന്റിന്‍റെ അശ്രദ്ധക്കെതിരെ കേസെടുക്കണമെന്ന്​ മരിച്ച കുട്ടിയുടെ പിതാവും ആവശ്യപ്പെട്ടു. 

Trending News