)
മുംബൈ:ബോളിവുഡ് സൂപ്പർ താരം ഷാരൂഖാൻ്റെ മകൻ ആര്യൻ ഖാൻ അടുത്തിടെ നെറ്റ്ഫ്ലിക്സിൽ 'ദി ബാഡ്സ് ഓഫ് ബോളിവുഡ് ' എന്ന പരമ്പര സംപ്രേക്ഷണം ചെയ്തു. പരമ്പരയുടെ സഹ രചയിതാവും സംവിധായകനുമാണ് ആര്യൻ ഖാൻ. ബോളിവുഡ് ഇൻഡസ്ട്രി പ്രമേയമാക്കി നിർമ്മിച്ച ആക്ഷേപഹാസ്യ ആക്ഷൻ കോമഡി പരമ്പരയാണിത്.
എന്നാൽ ഇപ്പോൾ ഈ സീരീസുമായി ബന്ധപ്പെട്ട് ഷാരൂഖാനും മകനുമേതിരെ മാനനഷ്ടക്കേസ് നൽകിയിരിക്കുകയാണ് സമീർ വാങ്കടെ. 2021 ൽ മയക്കുമരുന്ന് കേസിൽ ആര്യനെ അറസ്റ്റ് ചെയ്ത മുൻ നർകോട്ടിക് കൺട്രോൾ ബ്യൂറോ ഓഫീസറാണ് സമീർ വാങ്കടെ. പരമ്പരയിൽ അദ്ദേഹവുമായി ഒരു കഥാപാത്രത്തിന് സാമ്യം ഉണ്ടെന്ന് ആരാധകർ ചൂണ്ടിക്കാട്ടിയത് വിവാദങ്ങൾക്ക് തിരികൊളുത്തി. തുടർന്നാണ് ഐആർഎസ് ഉദ്യോഗസ്ഥനായ സമീർ, ആര്യൻ ഖാനും, ഷാരൂക്കിൻ്റെ ഉടമസ്ഥതയിലുള്ള റെഡ് ചില്ലിസ് എൻ്റർടൈൻമെൻ്റിനും, നെറ്റ്ഫ്ലിക്സിനും എതിരെ മാനനഷ്ട കേസ് നൽകിയത്.
പരമ്പരയിൽ സമീറിന്റെ കഥാപാത്രത്തെ മോശമായി ചിത്രീകരിച്ചതായി അദ്ദേഹം അവകാശപ്പെട്ടു. സമീർ വാങ്കടെയുടെ പ്രശസ്തിയെ അപകീർത്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ പരമ്പരയിൽ മനപ്പൂർവ്വം മോശമായി ചിത്രീകരിച്ചതാണെന്ന് അദ്ദേഹം പ്രസ്താവനയിൽ വ്യക്തമാക്കി.
2021 ലെ മയക്കുമരുന്ന് കേസ്
2021 ഒക്ടോബറിൽ മുംബൈ തീരത്തെ കോലിയ ക്രൂയിസ് കപ്പലിൽ മയക്കുമരുന്ന് ഉപയോഗിക്കുന്നതായി സൂചന ലഭിച്ചതിനെ തുടർന്ന് സമീർ വാങ്കടയും സംഘവും ചേർന്ന് ആര്യൻ ഖാനെ അറസ്റ്റ് ചെയ്തു. അന്വേഷണത്തിന് നേതൃത്വം നൽകിയത് സമീർ വാങ്കടെയായിരുന്നു. തുടർന്ന് ആര്യൻ ഖാൻ ഒരു മാസം ജയിലിൽ കിടന്നതിനുശേഷം ജാമ്യത്തിൽ പുറത്തിറങ്ങി.
2023 ൽ ക്രൂയിസ് കപ്പലിൽ ഉണ്ടായിരുന്ന ഒരാളുടെ കുടുംബത്തിൽ നിന്നും 25 കോടി രൂപ തട്ടിയെടുക്കാൻ ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ച് സമീർ വാങ്കടെക്കും മറ്റു നാല് ഉദ്യോഗസ്ഥർക്കും എതിരെ സിബിഐ കേസ് രജിസ്റ്റർ ചെയ്തിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.