'സമ്പര്‍ക്ക് ഫോര്‍ സമര്‍ഥന്‍'‍: പിന്തുണ തേടി ഉന്നതരുടെ ഭവനങ്ങളില്‍ അമിത് ഷാ

നരേന്ദ്രമോദി സര്‍ക്കാറിന്‍റെ നേട്ടങ്ങള്‍ ജനങ്ങളിലെത്തിക്കുക എന്ന ഉദ്ദേശ്യവുമായി ബി.ജെ.പി നടത്തുന്ന ഗൃഹസന്ദര്‍ശന പരിപാടിയായ 'സമ്പര്‍ക്ക് ഫോര്‍ സമര്‍ഥന്‍റെ' ഭാഗമായി പാര്‍ട്ടി ദേശീയ അദ്ധ്യക്ഷന്‍ അമിത്​ ഷാ ബോളിവുഡ്​ നടി മാധൂരി ദീക്ഷിതുമായി കൂടിക്കാഴ്​ച നടത്തി. 

Last Updated : Jun 6, 2018, 06:32 PM IST
'സമ്പര്‍ക്ക് ഫോര്‍ സമര്‍ഥന്‍'‍: പിന്തുണ തേടി ഉന്നതരുടെ ഭവനങ്ങളില്‍ അമിത് ഷാ

മുംബൈ: നരേന്ദ്രമോദി സര്‍ക്കാറിന്‍റെ നേട്ടങ്ങള്‍ ജനങ്ങളിലെത്തിക്കുക എന്ന ഉദ്ദേശ്യവുമായി ബി.ജെ.പി നടത്തുന്ന ഗൃഹസന്ദര്‍ശന പരിപാടിയായ 'സമ്പര്‍ക്ക് ഫോര്‍ സമര്‍ഥന്‍റെ' ഭാഗമായി പാര്‍ട്ടി ദേശീയ അദ്ധ്യക്ഷന്‍ അമിത്​ ഷാ ബോളിവുഡ്​ നടി മാധൂരി ദീക്ഷിതുമായി കൂടിക്കാഴ്​ച നടത്തി. 

മഹാരാഷ്​ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്​നവിസിനൊപ്പം സബര്‍ബന്‍ മുംബൈയിലെ മാധൂരി ദീക്ഷിതി​​​ന്‍റെ ഭവനത്തിലെത്തിയാണ്​ അമിത്​ ഷാ കൂടികാഴ്​ച നടത്തിയത്​. ഏകദേശം 40 മിനിട്ട്​ നീണ്ടു നിന്ന കൂടിക്കാഴ്​ചയില്‍ നരേന്ദ്ര മോദി സര്‍ക്കാറി​​ന്‍റെ നേട്ടങ്ങള്‍ വിശദീകരിക്കുന്ന ബുക്ക്​ലെറ്റ്​ അമിത്​ ഷാ മാധൂരി ദീക്ഷിത്തിന്​ കൈമാറി. 

മാധൂരി ദീക്ഷിതുമായുള്ള കൂടികാഴ്​ചയില്‍ മോദി സര്‍ക്കാര്‍ നാല്​ വര്‍ഷം കൊണ്ട്​ നടപ്പിലാക്കിയ വികസന പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ചയായെന്ന്​ അമിത്​ ഷാ ട്വിറ്ററില്‍ കുറിച്ചു.

ഗൃഹസന്ദര്‍ശന പരിപാടിയുടെ ഭാഗമായി അമിത്​ ഷാ വ്യവസായി രത്തന്‍ ടാറ്റയേയും സന്ദര്‍ശിച്ചു. മഹാരാഷ്​ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്​നവിസിനൊപ്പം ടാറ്റയുടെ ഭവനം സന്ദര്‍ശിച്ച അമിത് ഷാ ബുക്ക്​ലെറ്റ്​ കൈമാറുകയും മോദി സര്‍ക്കാരിന്‍റെ പ്രവര്‍ത്തന നേട്ടങ്ങള്‍ വിശദീകരിക്കുകയും ചെയ്തു.

അമിത് ഷാ ഗായിക ലതാ മങ്കേഷ്കറേയും സന്ദര്‍ശിക്കുമെന്നാണ് സൂചന.

രാജ്യത്താകമാനം 4,000 ബി.ജെ.പി പ്രവര്‍ത്തകര്‍ ലക്ഷകണക്കിന്​ വീടുകളിലെത്തി നരേന്ദ്രമോദി സര്‍ക്കാറി​​ന്‍റെ നേട്ടങ്ങള്‍ വിശദീകരിക്കുന്ന രീതിയിലാണ്​ ബി.ജെ.പിയുടെ ഗൃഹസന്ദര്‍ശന പരിപാടി ആസൂത്രണം ചെയ്തിരിക്കുന്നത്.

 

 

Trending News