)
ഡൽഹി: സഞ്ചാർ സാഥി ആപ്പ് നിബന്ധനയിൽ നിലപാട് മാറ്റി കേന്ദ്രം. ഇന്ത്യയില എല്ലാ മൊബൈൽ ഫോണുകളിലും ആപ്പ് പ്രീ ഇൻസ്റ്റാൾ ചെയ്യേണ്ടതില്ലെന്ന് കേന്ദ്രം വ്യക്തമാക്കി. ജനങ്ങൾക്കിടയിൽ ആപ്പിന് സ്വീകാര്യത കൂടിയതിനാലാണ് ഉത്തരവ് പിൻവലിക്കുന്നതെന്നാണ് കേന്ദ്രം അറിയിച്ചത്. എന്നാൽ, മൊബൈൽ കമ്പനികളുടെ കടുത്ത പ്രതിഷേധത്തിലാണ് പിൻവലിച്ചതെന്നാണ് സൂചന.
എല്ലാ മൊബൈൽ ഫോണുകളിലും കേന്ദ്ര ടെലികോം ഡിപ്പാർട്ട്മെൻ്റിൻ്റെ സഞ്ചാർ സാഥി ആപ്പ് നിർബന്ധമാക്കാനായിരുന്നു കേന്ദ്ര നീക്കം. ഇതുമായി ബന്ധപ്പെട്ട നിർദേശം ഫോൺ നിർമ്മാതാക്കൾക്ക് കേന്ദ്രം നൽകിയിരുന്നു. 90 ദിവസത്തിനകം എല്ലാ ഫോണുകളിലും പ്രീഇൻസ്റ്റാൾഡ് ആയി ആപ്പ് ലഭിക്കണമെന്നാണ് കേന്ദ്രം നിർമ്മാതാക്കളോട് ആവശ്യപ്പെട്ടിരിക്കുന്നത്. പുതിയ ഫോണുകളിൽ സഞ്ചാർ സാഥി നിർബന്ധമാക്കണമെന്ന് കേന്ദ്ര സർക്കാർ നിർദ്ദേശിച്ചാൽ സഹകരിക്കില്ലെന്ന് ആപ്പിൾ വ്യക്തമാക്കിയതായി റിപ്പോര്‍ട്ടുകൾ വന്നിരുന്നു. ലോകത്തൊരിടത്തും ഇത്തരം നിർദ്ദേശം കമ്പനി അംഗീകരിക്കാറില്ലെന്നതാണ് ആപ്പിളിന്റെ നിലപാട്. ഐ ഒ എസ് ഇക്കോസിസ്റ്റത്തിന്റെ സുരക്ഷയെ ബാധിക്കുമെന്നും കമ്പനി വ്യക്തമാക്കിയതായി ആപ്പിൾ അധികൃതരെ ഉദ്ധരിച്ച് വാർത്താ റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.