രാഹുലിനെതിരെ അമേത്തിയില്‍ മത്സരിച്ച സരിതയുടെ വോട്ടെണ്ണ൦ അറിയണ്ടേ?

ലോക് സഭാ മണ്ഡലമായ അമേത്തിയില്‍ രാഹുൽ ഗാന്ധിയെ പരാജയപ്പെടുത്തുക എന്ന ലക്ഷ്യവുമായി മത്സരിച്ച സ്ഥാനാര്‍ഥിയാണ് സരിത എസ് നായര്‍. 

Last Updated : May 23, 2019, 04:43 PM IST
രാഹുലിനെതിരെ അമേത്തിയില്‍ മത്സരിച്ച സരിതയുടെ വോട്ടെണ്ണ൦ അറിയണ്ടേ?

അമേത്തി: ലോക് സഭാ മണ്ഡലമായ അമേത്തിയില്‍ രാഹുൽ ഗാന്ധിയെ പരാജയപ്പെടുത്തുക എന്ന ലക്ഷ്യവുമായി മത്സരിച്ച സ്ഥാനാര്‍ഥിയാണ് സരിത എസ് നായര്‍. 

പച്ച മുളക് ചിഹ്നത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച സരിതയുടെ വോട്ടുനിലയുടെ വിവരങ്ങള്‍ ഇപ്പോള്‍ പുറത്ത് വന്നിരിക്കുകയാണ്. 

കേരളത്തില്‍ മത്സരിക്കാനുള്ള പത്രിക തള്ളിയതിനെ തുടര്‍ന്ന് അമേത്തിയില്‍ മത്സരിച്ച സരിതയ്ക്ക് ആകെ ലഭിച്ചത് 109 വോട്ടാണ്.

മത്സരിച്ച് വിജയിക്കുകയല്ല തന്‍റെ തിരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥിത്വത്തിന്‍റെ ലക്ഷ്യമെന്ന് നേരത്തെ തന്നെ സരിത വ്യക്തമാക്കിയിരുന്നു. 

നേരത്തെ, രാഹുൽ ഗാന്ധി മത്സരിച്ച വയനാട്ടിലും ഹൈബി ഈഡൻ സ്ഥാനാർഥിയായ എറണാകുളത്തും മത്സരിക്കുന്നതിനു വേണ്ടി സരിത നായർ നാമനിർദ്ദേശ പത്രിക സമർപ്പിച്ചിരുന്നു. 

എന്നാൽ, കേസുമായി ബന്ധപ്പെട്ട ചില രേഖകൾ ഹാജരാക്കാതിരുന്നതിനെ തുടർന്ന് ഈ രണ്ടു മണ്ഡലങ്ങളിലും സരിതയുടെ നാമനിർദ്ദേശ പത്രികകൾ തള്ളിയിരുന്നു.

അതേസമയം, അമേത്തിയില്‍ രാഹുല്‍ ഗാന്ധിയെ പിന്നിലാക്കി ഗംഭീര ഭൂരിപക്ഷത്തോടെ സ്മൃതി ഇറാനി മുന്നേറുകയാണ്. രാഹുല്‍ ഗാന്ധിയെക്കാള്‍ അയ്യായിരത്തിലധികം വോട്ട് നേടിയാണ് സ്മൃതിയുടെ തേരോട്ടം. 

More Stories

Trending News