ഇനി എ.ടി.എം. വഴി പ്രതിദിനം 20,000 രൂപ മാത്രം

എ.ടി.എം വഴിയുള്ള പണം തട്ടിപ്പിന്‍റെ വ്യാപ്തി കുറക്കാനും പണരഹിത ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കാനുമാണ് പുതിയ മാറ്റം.

Last Updated : Oct 29, 2018, 01:37 PM IST
ഇനി എ.ടി.എം. വഴി പ്രതിദിനം 20,000 രൂപ മാത്രം

കോഴിക്കോട്‌: എസ്.ബി.ഐ.യുടെ എ.ടി.എമ്മിലൂടെ ഇനി പ്രതിദിനം പിന്‍വലിക്കാന്‍ സാധിക്കുന്നത് 20,000 രൂപ മാത്ര൦. ക്ലാസിക്, മാസ്‌ട്രോ ഡെബിറ്റ്‌ കാർഡുകൾ വഴി പിന്‍വലിക്കാന്‍ സാധിക്കുന്ന തുകയുടെ മൂല്യമാണ് എസ്ബിഐ പകുതിയാക്കി കുറച്ചത്. 

നിലവില്‍ പ്രതിദിനം 40,000 രൂപ വരെ പിന്‍വലിക്കാന്‍ സാധിക്കുമായിരുന്നു. ബുധനാഴ്ച മുതലാണ് പുതിയ പരിധി നിലവില്‍ വരിക. ഒറ്റദിവസം കൂടുതൽ തുക പിൻവലിക്കാനുള്ളവർ മറ്റ് ഡെബിറ്റ് കാർഡ് വേരിയന്‍റുകൾക്ക് അപേക്ഷ സമർപ്പിക്കണം. 

അതേസമയം, എസ്.ബി.ഐയുടെ ഗോൾഡ്, പ്ലാറ്റിനം ഡെബിറ്റ് കാർഡുകളുടെ പരിധിയിൽ മാറ്റം വരുത്തിയിട്ടില്ല. ഈ കാർഡ് ഉടമകൾക്ക് ഒരുദിവസം യഥാക്രമം 50,000 രൂപ, ഒരു ലക്ഷം രൂപ വരെ  പിൻവലിക്കാവുന്നതാണ്‌ 

എ.ടി.എം വഴിയുള്ള പണം തട്ടിപ്പിന്‍റെ വ്യാപ്തി കുറക്കാനും പണരഹിത ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കാനുമാണ് പുതിയ മാറ്റം. 

നോട്ട് അസാധുവാക്കലിന് ശേഷം കേന്ദ്ര സര്‍ക്കാര്‍ ഡിജിറ്റല്‍ ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കാന്‍ ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കിയപ്പോള്‍ എസ്.ബി.ഐ പുറത്തിറക്കിയ ‘ബഡ്ഡി’വാലറ്റ് നവംബര്‍ ഒന്നോടെ നിര്‍ത്തലാക്കും. 

കൂടാതെ,  ഡിസംബര്‍ 31നകം ബാങ്കിന്‍റെ മാഗ്‌നറ്റിക് എ.ടി.എം കാര്‍ഡുകള്‍ മാറ്റി ഇ.എം.വി ചിപ്പ് കാര്‍ഡാക്കാനും തീരുമാനമായിട്ടുണ്ട്.
 

Trending News