Hathras rape case: മേൽനോട്ട ചുമതല അലഹബാദ് ഹൈക്കോടതിക്ക്

അന്വേഷണം വിലയിരുത്തതിനൊപ്പം ഹാത്രാസിൽ കൊല്ലപ്പെട്ട പെൺകൂട്ടിയുടെ കുടുംബത്തിന്റെ സുരക്ഷിതത്വവും ഹൈക്കോടതി ഉറപ്പാക്കണമെന്നും സുപ്രീം കോടതി നിർദ്ദേശിച്ചിട്ടുണ്ട്.      

Last Updated : Oct 27, 2020, 03:45 PM IST
  • കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട ഉത്തരവിൽ അലഹബാദ് ഹൈക്കോടതി ഇരയുടേയും കുടുംബത്തിന്റെയും പേര് വിവരങ്ങൾ ഉൾപ്പെടുത്തിയ കാര്യം സോളിസിറ്റർ ജനറൽ തുഷാർ മേത്ത സുപ്രീം കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തുകയും അവരുടെ സ്വകാര്യത സംരക്ഷിക്കാൻ ശ്രദ്ധിക്കണമെന്നും അതിനായി പേരുകൾ അടിയന്തരമായി കോടതി രേഖകളിൽ നിന്നും നീക്കണമെന്നും സുപ്രീം കോടതി നിർദ്ദേശിക്കുകയും ചെയ്തു.
Hathras rape case: മേൽനോട്ട ചുമതല അലഹബാദ് ഹൈക്കോടതിക്ക്

ന്യുഡൽഹി:  ഹത്രാസിൽ പെൺകുട്ടി കൂട്ട ബലാത്സംഗത്തിന് ഇരയായി (Hathras gang rape case) കൊല്ലപ്പെട്ട കേസിൽ അന്വേഷണത്തിന് അലഹബാദ് ഹൈക്കോടതി മേൽനോട്ടം വഹിക്കണമെന്ന് സുപ്രീം കോടതി (Supreme Court).  ഉത്തരവ് ചീഫ് ജസ്റ്റിസ് എസ്. എ. ബോബ്ഡെയുടെ അദ്ധ്യക്ഷതയിലുള്ള മൂന്നാം ബഞ്ചാണ് പുറപ്പെടുവിച്ചത്.  

അന്വേഷണം വിലയിരുത്തതിനൊപ്പം ഹാത്രാസിൽ കൊല്ലപ്പെട്ട പെൺകൂട്ടിയുടെ കുടുംബത്തിന്റെ സുരക്ഷിതത്വവും ഹൈക്കോടതി ഉറപ്പാക്കണമെന്നും സുപ്രീം കോടതി നിർദ്ദേശിച്ചിട്ടുണ്ട്.  

Also read: നിയമസഭാ കയ്യാങ്കളി കേസ്: സ്റ്റേ ആവശ്യം തള്ളി; പ്രതികളായ മന്ത്രിമാർ നാളെ ഹാജരാകണം 

മാത്രമല്ല അന്വേഷണം പൂർത്തിയായതിന് ശേഷം കേസിന്റെ വിചാരണ ഡൽഹിയിലേക്ക് (Delhi) മാറ്റുന്ന കാര്യം ആലോചിക്കാമെന്നും സുപ്രീംകോടതി അറിയിച്ചു.  കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട ഉത്തരവിൽ അലഹബാദ് ഹൈക്കോടതി (Allahabad Court) ഇരയുടേയും കുടുംബത്തിന്റെയും പേര് വിവരങ്ങൾ ഉൾപ്പെടുത്തിയ കാര്യം സോളിസിറ്റർ ജനറൽ തുഷാർ മേത്ത സുപ്രീം കോടതിയുടെ (Supreme Court) ശ്രദ്ധയിൽപ്പെടുത്തുകയും അവരുടെ സ്വകാര്യത സംരക്ഷിക്കാൻ ശ്രദ്ധിക്കണമെന്നും അതിനായി പേരുകൾ അടിയന്തരമായി കോടതി രേഖകളിൽ നിന്നും നീക്കണമെന്നും സുപ്രീം കോടതി നിർദ്ദേശിക്കുകയും ചെയ്തു.  

(Zee Hindustan App-ലൂടെ വാര്‍ത്തകളറിയാം, നിങ്ങള്‍ക്ക് അനുയോജ്യമായ ഭാഷയിലൂടെ. ഹിന്ദിയ്ക്ക് പുറമേ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാക്കുന്നു. സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ Android, iOS ഫോണുകളില്‍ ലഭ്യമാണ്. Android ഉപയോക്താക്കൾ സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക- https://play.google.com/store/apps/details?id=com.zeenews.hindustan&hl=e... IOS ഉപയോക്താക്കൾ സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക- https://apps.apple.com/mm/app/zee-hindustan/id1527717234)

 

More Stories

Trending News