മുകേഷ് അംബാനിയുടെ അടുത്ത സഹായിയും റിലയൻസ് ഇൻഡസ്ട്രീസ് സ്ഥാപകൻ ധീരുഭായ് അംബാനിയുടെ മൂന്നാമത്തെ മകൻ എന്ന പേരിലും അറിയപ്പെടുന്ന പ്രമുഖ വ്യവസായി ആനന്ദ് ജെയിനിനെതിരെ SIT അന്വേഷണത്തിന് ഉത്തരവിട്ട ബോംബെ ഹൈക്കോടതിയെ പ്രശംസിച്ച് സുപ്രീം കോടതി രംഗത്ത്.
Also Read: ഡൽഹി ജഡ്ജിയുടെ വീട്ടിൽ കെട്ടുകണക്കിന് പണം! ആരാണ് ഡൽഹി ഹൈക്കോടതിയിലെ ജസ്റ്റിസ് യശ്വന്ത് വർമ്മ
2,400 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് കേസിൽ ജെയിനിനെതിരെ എസ്‌ഐടി അന്വേഷണത്തിന് ഉത്തരവിട്ട ബോംബെ ഹൈക്കോടതിയുടെ ധൈര്യത്തെ ജസ്റ്റിസുമാരായ ജെ.ബി. പർദിവാല, ആർ. മഹാദേവൻ എന്നിവരടങ്ങിയ സുപ്രീം കോടതി ബെഞ്ച് പ്രശംസിച്ചു. ഹൈക്കോടതിയുടെ ഈ ഉത്തരവ് പുറപ്പെടുവിച്ച ധൈര്യത്തെ ഞങ്ങൾ അഭിനന്ദിക്കുന്നുവെന്നും എല്ലാ ഹൈക്കോടതികളിൽ നിന്നും ഇതാണ് പ്രതീക്ഷിക്കുന്നതെന്നും സുപ്രീം കോടതിയുടെ ഉത്തരവിൽ വ്യക്തമാക്കുന്നുണ്ട്.
ഈ വർഷം ആദ്യം ആനന്ദ് ജെയിനിനെതിരായ ഒന്നിലധികം സാമ്പത്തിക തട്ടിപ്പ് പരാതികളിൽ സമഗ്രമായ അന്വേഷണം നടത്താൻ ഒരു എസ്‌ഐടി രൂപീകരിക്കാൻ ബോംബെ ഹൈക്കോടതി സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷന്റെ (CBI) സോണൽ ഡയറക്ടർക്ക് നിർദ്ദേശം നൽകിയിരുന്നു.
2021 ഡിസംബറിലും 2023 ഏപ്രിലിലും മുംബൈ പോലീസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗത്തിൽ (EOW) ജെയിനിനെതിരെ മുംബൈ വ്യവസായി ഷോയിബ് റിച്ചി സെക്വീറ പരാതി നല്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലുള്ള ഹർജി പരിഗണിക്കവെയാണ് ബോംബെ ഹൈക്കോടതി ജസ്റ്റിസുമാരായ രേവതി മൊഹിതെ-ദേരെ, പൃഥ്വിരാജ് കെ. ചവാൻ എന്നിവരടങ്ങിയ ബെഞ്ച് സിബിഐക്ക് ഈ നിർദ്ദേശം നൽകിയത്.
ജെയിനിനെതിരായ ആരോപണങ്ങളിൽ മുംബൈ പോലീസ് ശരിയായതോ നിഷ്പക്ഷമോ ആയ അന്വേഷണം നടത്തിയില്ല ഇതിനെ തുടർന്നാണ് സെക്വീറ ഹൈക്കോടതിയെ സമീപിച്ചത്.
ആനന്ദ് ജെയിനിനെതിരെ സമർപ്പിച്ച പരാതിയിൽ ബിസിനസുകാരനായ ആനന്ദ് ജെയിനും അദ്ദേഹത്തിന്റെ കമ്പനിയായ ജയ് കോർപ്പും നിക്ഷേപകരെ വഞ്ചിച്ചുവെന്നും വ്യക്തിപരമായ നേട്ടത്തിനായി പൊതു ഫണ്ട് ദുരുപയോഗം ചെയ്തുവെന്നും നികുതി താവളങ്ങൾ അഥവാ കള്ളപ്പണം വെളുപ്പിക്കൽ ആസ്ഥാനമായുള്ള ഷെൽ കമ്പനികൾ വഴി ഫണ്ട് സ്വരൂപിക്കുകയും സംശയാസ്പദവും സാങ്കൽപ്പികവുമായ ഇൻവോയ്‌സുകൾ സൃഷ്ടിക്കുകയും ചെയ്തുവെന്നുമാണ് ആരോപണം. ഇവ കള്ളപ്പണം വെളുപ്പിക്കൽ, സാമ്പത്തിക തട്ടിപ്പ് തുടങ്ങിയ ഗുരുതര കുറ്റകൃത്യങ്ങളിൽ ഉൾപ്പെടുന്നവയാണ്.
ബോംബെ ഹൈക്കോടതിയുടെ ഈ വിധിയെ തുടർന്ന് ആനന്ദ് ജെയിൻ സുപ്രീം കോടതിയിൽ സ്പെഷ്യൽ ലീവ് പെറ്റിഷൻ (SLP) ഫയൽ ചെയ്തുകൊണ്ട് ഉത്തരവിനെ ചോദ്യം ചെയ്തിരുന്നു. എന്നാൽ ഹൈക്കോടതിയുടെ ഈ വിധിയെ പ്രശംസിച്ചുകൊണ്ട് വിഷയത്തിൽ ഇടപെടാൻ സുപ്രീം കോടതി വിസമ്മതിക്കുകയായിരുന്നു.
Also Read: കേന്ദ്ര ജീവനക്കാരുടെ ക്ഷാമബത്ത പൂജ്യമാകുമോ? ശമ്പളം വർദ്ധിക്കുമോ? അറിയാം...
കേസിന്റെ പ്രത്യേക സാഹചര്യങ്ങളിലും വസ്തുതകളിലും ഹൈക്കോടതിക്ക് ചെയ്യാൻ കഴിയുന്ന ഏറ്റവും ചെറിയ കാര്യം ഇതാണെന്നും. സിബിഐ മുംബൈ സോണൽ ഡയറക്ടർ ഹൈക്കോടതി പുറപ്പെടുവിച്ച നിർദ്ദേശങ്ങൾ പാലിക്കുകയും നിയമപ്രകാരം അന്വേഷണം നടത്തുകയും വേണമെന്നും. ഹൈക്കോടതിയുടെ ഈ ഉത്തരവിൽ ഞങ്ങൾ ഇടപെടേണ്ടതില്ലെന്നുമാണ് ഹർജി പരിഗണിച്ചുകൊണ്ട് സുപ്രീം കോടതി ഉത്തരവിട്ടത്.
ജയ് കോർപ്പിനുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ അമിത് ദേശായി ആദ്യ ഹർജിയിൽ പൂർണ്ണമായ അന്വേഷണമല്ല പ്രാഥമിക അന്വേഷണം മാത്രമാണ് ആവശ്യപ്പെട്ടിരിക്കുന്നതെന്നും പരാതിക്കാരന്റെ ആത്മാർത്ഥത പരിശോധിക്കണമെന്നും സുപ്രീം കോടതിയോട് ആവശ്യപ്പെട്ടുവെങ്കിലും ഈ വാദങ്ങളെ സുപ്രീം കോടതി തള്ളിക്കളഞ്ഞു.
ബോംബെ ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരം 2,434 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്നാരോപിച്ച് ജെയിനിനും അദ്ദേഹത്തിന്റെ കമ്പനിക്കുമെതിരെ സിബിഐ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. കേസിൽ കേന്ദ്ര ഏജൻസിയുടെ അന്വേഷണത്തിൽ ജയ് കോർപ്പിന്റെ സഹോദര കമ്പനികൾ നടത്തുന്ന രണ്ട് സ്ഥാപനങ്ങളും അവയുടെ അനുബന്ധ പങ്കാളികളും ഉൾപ്പെടും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്