നോട്ട് അസാധുവാക്കൽ: കേന്ദ്രസർക്കാരിനോട് വിവിധ ചോദ്യങ്ങളുമായി സുപ്രീംകോടതി

Last Updated : Dec 9, 2016, 03:16 PM IST
നോട്ട് അസാധുവാക്കൽ: കേന്ദ്രസർക്കാരിനോട് വിവിധ ചോദ്യങ്ങളുമായി സുപ്രീംകോടതി

ന്യൂഡൽഹി∙ നോട്ട് അസാധുവാക്കൽ നടപടിയിൽ കേന്ദ്രസർക്കാരിനോട് വിവിധ ചോദ്യങ്ങളുമായി സുപ്രീംകോടതി. നോട്ടുകള്‍ അസാധുവാക്കിയതിനെതിരെ നൽകിയ ഹർജിയും സഹകരണ ബാങ്കുകൾ നൽകിയ ഹർജിയും ഒരുമിച്ചു പരിഗണിക്കവെയാണ് സുപ്രീംകോടതിയുടെ ചോദ്യം. 

എന്തുകൊണ്ടാണ് പണം പിന്‍വലിക്കുന്നതിന് 24000 രൂപ പരിധി നിശ്ചയിച്ചിട്ട് കൊടുക്കാത്തതെന്ന് സുപ്രീം കോടതി ആരാഞ്ഞു. പണം ഇല്ലെങ്കില്‍ പരമാവധി കൊടുക്കാവുന്ന തുക നിശ്ചയിക്കണം. ഈ തുക രാജ്യത്തെ എല്ലാ ബാങ്കുകളിലും എടിഎമ്മുകളിലും നിന്നും നിക്ഷേപകര്‍ക്ക് പിന്‍വലിക്കാന്‍ ലഭ്യമാക്കണമെന്നും നിര്‍ദേശിച്ചു. 

എപ്പോഴാണ് നോട്ട് അസാധുവാക്കാന്‍ തീരുമാനിച്ചതതെന്നും നോട്ട് നിരോധനത്തിന് പകരം നിയന്ത്രണം ഏര്‍പ്പെടുത്തുന്നത് എന്തടിസ്ഥാനത്തിലാണെന്നും സുപ്രീം കോടതി ചോദിച്ചു. 
 
അതേസമയം, സഹകരണ ബാങ്കുകളോടുള്ള കേന്ദ്രസർക്കാരന്‍റെ വിവേചനം തെറ്റെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി. മല്ല, ബുദ്ധിപരമായ നിയന്ത്രണമാണു വേണ്ടത്. വ്യവസ്ഥകളോടെ നിക്ഷേപം സ്വീകരിക്കാനാകില്ലേയെന്നും കോടതി ചോദിച്ചു. ഹർജി ഈ മാസം 14ന് വീണ്ടും പരിഗണിക്കും.

Trending News