രാജീവ് വധക്കേസിലെ വിധി നിലനില്‍ക്കും; പേരറിവാളന്‍റെ ഹര്‍ജി തള്ളി

ത​നി​ക്ക് ഗൂ​ഢാ​ലോ​ച​ന​യി​ൽ പ​ങ്കി​ല്ലെ​ന്നും അ​തി​നാ​ൽ ത​നി​ക്കെ​തി​രെ വി​ചാ​ര​ണ കോ​ട​തി പു​റ​പ്പെ​ടു​വി​ച്ച വി​ധി ത​ള്ള​ണ​മെ​ന്നു​മാ​യി​രു​ന്നു പേ​ര​റി​വാ​ള​ന്‍റെ ആ​വ​ശ്യം

Updated: Mar 14, 2018, 06:23 PM IST
രാജീവ് വധക്കേസിലെ വിധി നിലനില്‍ക്കും; പേരറിവാളന്‍റെ ഹര്‍ജി തള്ളി

ന്യൂഡല്‍ഹി: രാ​ജീ​വ് ഗാ​ന്ധി വ​ധ​ക്കേ​സി​ലെ ശി​ക്ഷാ​വി​ധി ത​ള്ള​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പ്ര​തി പേ​ര​റി​വാ​ള​ൻ സ​ർ​പ്പി​ച്ച ഹ​ർ​ജി സു​പ്രീംകോ​ട​തി ത​ള്ളി. കേസില്‍ വിചാരണ കോടതി പുറപ്പെടുവിച്ച വിധി നിലനില്‍ക്കുമെന്നും പേരറിവാളന്‍റെ അപേക്ഷ പരിഗണിക്കാനാവില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി. 

പേ​ര​റി​വാ​ള​ന് അ​നു​കൂ​ല​മാ​യി സി​ബി​ഐ അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന മു​ൻ ഉ​ദ്യോ​ഗ​സ്ഥ​നാ​യ ത്യാഗരാജ​ൻ ന​ൽ​കി​യ സ​ത്യ​വാ​ങ്മൂ​ല​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് വി​ചാ​ര​ണ കോ​ട​തി ഉ​ത്ത​ര​വ് ഉ​ൾ​പ്പെ​ടെ ചോ​ദ്യം ചെ​യ്ത് പേ​ര​റി​വാ​ള​ൻ ഹ​ർ​ജി ന​ൽ​കി​യ​ത്. ത​നി​ക്ക് ഗൂ​ഢാ​ലോ​ച​ന​യി​ൽ പ​ങ്കി​ല്ലെ​ന്നും അ​തി​നാ​ൽ ത​നി​ക്കെ​തി​രെ വി​ചാ​ര​ണ കോ​ട​തി പു​റ​പ്പെ​ടു​വി​ച്ച വി​ധി ത​ള്ള​ണ​മെ​ന്നു​മാ​യി​രു​ന്നു പേ​ര​റി​വാ​ള​ന്‍റെ ആ​വ​ശ്യം. ഇതിനെ സിബിഐ കോടതിയില്‍ എതിര്‍ത്തു. 

ഹ​ർ​ജി നി​ല​നി​ൽ​ക്കി​ല്ലെ​ന്നും സു​പ്രീം​കോ​ട​തി ഉ​ത്ത​ര​വ് ചോ​ദ്യം ചെ​യ്തു​ള്ള പേ​ര​റി​വാ​ള​ന്‍റെ ഹ​ർ​ജി പരിഗണിച്ചാൽ മു​ഴു​വ​ൻ കേ​സും പു​നഃ​പ​രി​ശോ​ധി​ക്കേ​ണ്ടി​വ​രു​മെ​ന്നും സി​ബി​ഐ കോ​ട​തി​യെ അ​റി​യി​ച്ചി​രു​ന്നു.

താ​ൻ വാ​ങ്ങി​ക്കൊ​ടു​ത്ത ഒ​ൻ​പ​ത് വോ​ൾ​ട്ട് ബാ​റ്റ​റി​ക​ൾ എ​ന്തി​ന് വേ​ണ്ടി​യാ​ണ് ഉ​പ​യോ​ഗി​ക്കാ​ൻ പോ​കു​ന്ന​തെ​ന്ന് അ​റി​യി​ല്ലാ​യി​രു​ന്നു​വെ​ന്ന് പേ​ര​റി​വാ​ള​ൻ കു​റ്റ​സ​മ്മ​ത​മൊ​ഴി​യി​ൽ പ​റ​ഞ്ഞ​ത് ഒ​ഴി​വാ​ക്കി​യാ​ണ് കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ച​തെ​ന്ന് ത്യാ​ഗ​രാ​ജ​ൻ വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു.