'ആള്‍ക്കൂട്ട കൊലപാതക൦' ഭയന്ന് മെഹുല്‍ ചോക്‌സി ആന്‍റിഗ്വയിലേക്ക് കടന്നു

പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് 13,500 കോടി രൂപ തട്ടിയെടുത്ത കേസിലെ മുഖ്യപ്രതികളിലൊരാളും നീരവ മോദിയുടെ അമ്മാവനുമായ മെഹുല്‍ ചോക്സി തന്‍റെ ഒളിസങ്കേതം മാറ്റിയതായി റിപ്പോര്‍ട്ട്.

Last Updated : Jul 24, 2018, 06:14 PM IST
'ആള്‍ക്കൂട്ട കൊലപാതക൦' ഭയന്ന് മെഹുല്‍ ചോക്‌സി ആന്‍റിഗ്വയിലേക്ക് കടന്നു

ന്യൂഡല്‍ഹി: പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് 13,500 കോടി രൂപ തട്ടിയെടുത്ത കേസിലെ മുഖ്യപ്രതികളിലൊരാളും നീരവ മോദിയുടെ അമ്മാവനുമായ മെഹുല്‍ ചോക്സി തന്‍റെ ഒളിസങ്കേതം മാറ്റിയതായി റിപ്പോര്‍ട്ട്.

ഇയാള്‍ കരീബിയന്‍ ദ്വീപായ ആന്‍റിഗ്വയിലേക്ക് കടന്നതായാണ് ഇപ്പോള്‍ പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. താന്‍ ഇന്ത്യയിലേക്ക് വരാത്തത് ആള്‍ക്കൂട്ട കൊലപാതകത്തെ ഭയന്നാണെന്നാണ് ചോക്സി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഇയാള്‍ പുതിയ ഒളിത്താവളത്തിലേയ്ക്ക് മാറിയെന്ന സൂചനകളും വരുന്നത്. ഇയാള്‍ക്ക് വ്യാജ പാസ്‌പോര്‍ട്ട് ഉള്ളതായും ഇതുവച്ചാണ് സഞ്ചാരമെന്നുമാണ് സൂചന. 

ആള്‍ക്കൂട്ട കൊലപാതകത്തിന്‍റെ വാര്‍ത്തകള്‍ ദിനംപ്രതി പുറത്തു വരുന്ന സാഹചര്യത്തില്‍ തനിക്കെതിരേയും ഇത്തരത്തില്‍ ആക്രമണ ഭീഷണി നിലനില്‍ക്കുന്നതായി ഇയാള്‍ കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. അതുകൂടാതെ മുംബൈ ഭീകരവാദ വിരുദ്ധകോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ഇക്കാര്യം ചൂണ്ടിക്കാട്ടി തനിക്കെതിരായ ജാമ്യമില്ലാ വാറണ്ടുകള്‍ റദ്ദാക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. സ്ഥാപനത്തിലെ മുന്‍ ജീവനക്കാരും കടക്കാരും തന്നെ അപായപ്പെടുത്താന്‍ സാധ്യതയുണ്ടെന്ന് ചോക്സി ഹര്‍ജിയില്‍ വ്യക്തമാക്കിയിരുന്നു. ജയിലിലും താന്‍ സുരക്ഷിതനായിരിക്കില്ലെന്ന വാദത്തിന് ബലം കിട്ടാനാണ് ആള്‍ക്കൂട്ട കൊലപാതക വാദമുയര്‍ത്തിയത്.

വജ്ര വ്യാപാരി നിരവ് മോദിയും അമ്മാവന്‍ ചോക്സിയും ചേര്‍ന്ന് പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് 13,500 കോടി തട്ടിയെടുത്ത് വിദേശത്തേക്ക് മുങ്ങി എന്നതാണ് കേസ്.

 

More Stories

Trending News