ദളിത് പെണ്‍കുട്ടിയെ ക്ലാസ് മുറിക്ക് പുറത്തിരുത്തി പരീക്ഷ എഴുതിച്ച സ്‌കൂള്‍ പ്രിന്‍സിപ്പലിനെ സസ്‌പെന്‍ഡ് ചെയ്തു. തമിഴ്നാട്ടിലാണ് സംഭവം. കോയമ്പത്തൂരിലെ ഗ്രാമപ്രദേശമായ സെന്‍ഗുട്ടിപാളയത്ത് പ്രവര്‍ത്തിക്കുന്ന സ്വാമി ചിദ്ഭാവനന്ദ മെട്രിക്കുലേഷന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് സംഭവം നടന്നത്. സ്‌കൂളിലെ സ്റ്റെയര്‍കേസിലിരുന്നാണ് പെണ്‍കുട്ടി പരീക്ഷയെഴുതിയത്. പെൺകുട്ടിക്ക് ആര്‍ത്തവമാണെന്ന് പറഞ്ഞാണ് ക്ലാസ് മുറിയുടെ പുറത്തിരുത്തി പരീക്ഷ എഴുതിച്ചത്. ജാതി വിവേചനമാണെന്ന് കാട്ടി സംഭവത്തില്‍ കടുത്ത പ്രതിഷേധമുയര്‍ന്നിരുന്നു. വകുപ്പുതല അന്വേഷണത്തിന് ശേഷം സ്‌കൂള്‍ പ്രിന്‍സിപ്പലിനെ സസ്‌പെന്‍ഡ് ചെയ്തതായി തമിഴ്‌നാട് വിദ്യാഭ്യാസമന്ത്രി അന്‍ബില്‍ മഹേഷ് പൊയ്യമൊഴി റിപ്പോര്‍ട്ട് ചെയ്തു.
"സ്വകാര്യ സ്‌കൂളിനെതിരേ വകുപ്പുതല അന്വേഷണം നടന്നു. സ്‌കൂള്‍ പ്രിന്‍സിപ്പലിനെ സസ്‌പെന്‍ഡ് ചെയ്തു. കുട്ടികളെ ഏതെങ്കിലും വിധത്തില്‍ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നത് അനുവദിക്കുകയില്ല. പ്രിയപ്പെട്ട വിദ്യാര്‍ഥിക്ക് വേണ്ടി ഞങ്ങള്‍ ഇവിടെയുണ്ട്. എപ്പോഴും ഞങ്ങള്‍ ഇവിടെയുണ്ടാകും," എക്‌സില്‍ പങ്കുവെച്ച പോസ്റ്റില്‍ മന്ത്രി പറഞ്ഞു. ഏപ്രില്‍ ഒന്‍പതിന് വാര്‍ഷിക പരീക്ഷ എഴുതാനെത്തിയതായിരുന്നു പെണ്‍കുട്ടി. എന്നാല്‍, വിദ്യാര്‍ഥിനിക്ക് ക്ലാസ്മുറിയുടെ ഉള്ളില്‍ പ്രവേശിക്കാന്‍ അധികൃതർ അനുമതി നല്‍കിയില്ല. പകരം പുറത്തുള്ള സ്റ്റെയര്‍കേസില്‍ ഇരുത്തി. പെണ്‍കുട്ടിയുടെ അമ്മയും ബന്ധുക്കളും സ്‌കൂളിലെത്തിയപ്പോഴാണ് ഇക്കാര്യം അറിഞ്ഞത്.
അവര്‍ വന്നപ്പോള്‍ പെണ്‍കുട്ടി ക്ലാസ് റൂമിന് പുറത്തുള്ള സ്റ്റെയര്‍കേസിലിരുന്ന് പരീക്ഷ എഴുതുന്നതാണ് കണ്ടത്. തുടര്‍ന്ന് അവര്‍ കാര്യം തിരക്കിയെങ്കിലും പെണ്‍കുട്ടി ഒന്നും പറഞ്ഞില്ല. ബന്ധുക്കള്‍ പെണ്‍കുട്ടി പുറത്തിരുന്ന് പരീക്ഷ എഴുതുന്ന വീഡിയോ എടുക്കുകയും അത് പുറത്തുവിടുകയുമായിരുന്നു. സംഭവത്തില്‍ വ്യാപകമായ പ്രതിഷേധമുയര്‍ന്നു. പെണ്‍കുട്ടിയുടെ അമ്മ ഇക്കാര്യം ചൂണ്ടിക്കാട്ടി അധ്യാപകരോട് ചോദിച്ചപ്പോൾ ഇത് ഇവിടെ സാധാരണ സംഭവമാണെന്നും വേണമെങ്കില്‍ കുട്ടിയെ മറ്റൊരു സ്‌കൂളിലയക്കാനുമാണ് നിര്‍ദേശിച്ചത്. സംഭവത്തില്‍ ഉടനടി നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രി എം.കെ. സ്റ്റാലിനോട് വിദ്യാഭ്യാസ വകുപ്പ് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apps.apple.com/us/app/zee-malayalam-news/id1634552220 . Android Link- https://play.google.com/store/apps/details?id=com.indiadotcom.zeemalayalam
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









