മധ്യപ്രദേശ്: വകുപ്പ് ലഭിക്കാതെ മന്ത്രിമാര്‍, സുപ്രധാന വകുപ്പുകള്‍ക്കായി പിടിമുറുക്കി സിന്ധ്യ...!!

മധ്യ പ്രദേശില്‍ മന്ത്രിസഭ വിപുലീകരണം സംബന്ധിച്ച പ്രതിസന്ധികള്‍ക്ക് വിരാമമാവുന്നില്ല...  മന്ത്രിമാരായി സത്യപ്രതിജ്ഞ  ചെയ്തിട്ടുള്ള ആര്‍ക്കും വകുപ്പുകള്‍ വിഭജിച്ച് നല്‍കിയിട്ടില്ല.......!!

Last Updated : Jul 8, 2020, 06:29 PM IST
മധ്യപ്രദേശ്: വകുപ്പ് ലഭിക്കാതെ മന്ത്രിമാര്‍,  സുപ്രധാന വകുപ്പുകള്‍ക്കായി പിടിമുറുക്കി സിന്ധ്യ...!!

ഭോപ്പാല്‍: മധ്യ പ്രദേശില്‍ മന്ത്രിസഭ വിപുലീകരണം സംബന്ധിച്ച പ്രതിസന്ധികള്‍ക്ക് വിരാമമാവുന്നില്ല...  മന്ത്രിമാരായി സത്യപ്രതിജ്ഞ  ചെയ്തിട്ടുള്ള ആര്‍ക്കും വകുപ്പുകള്‍ വിഭജിച്ച് നല്‍കിയിട്ടില്ല.......!!

സ്വന്തം ആളുകളെ മാറ്റി നിര്‍ത്തി ജ്യോതിരാദിത്യ സിന്ധ്യയ്ക്കൊപ്പം എത്തിയവര്‍ക്ക് മന്ത്രി സ്ഥാന൦ നല്‍കിയത് കൊണ്ടും തീരുന്നില്ല മധ്യ പ്രദേശിലെ പ്രശ്നങ്ങള്‍...  

ആദ്യം മന്ത്രി സ്ഥാന൦ ആവശ്യപ്പെട്ട സിന്ധ്യ ഇപ്പോള്‍ അവര്‍ക്ക് സുപ്രധാന വകുപ്പുകള്‍ വേണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരിയ്ക്കുകയാണ്.   28 പേരാണ് കഴിഞ്ഞ ആഴ്ച മന്ത്രിസഭാ വികസനത്തിന്‍റെ  ഭാഗമായി  മധ്യപ്രദേശില്‍ സത്യപ്രതിജ്ഞ ചെയ്തത്. ഇവരില്‍ 12 പേര്‍ ജ്യോതിരാദിത്യ സിന്ധ്യയ്‌ക്കൊപ്പം കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ എത്തിച്ചേര്‍ന്നവരാണ്.  

ശിവ്  രാജ്  സിംഗ് ചൗഹാന്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ ശേഷം ആദ്യം നടത്തിയ  മന്ത്രിസഭാ വിപുലീകരണത്തില്‍  2 പേര്‍  സിന്ധ്യയുടെ കൂടെ വന്നവരായിരുന്നു. ഇപ്പോള്‍ സിന്ധ്യ പക്ഷത്തുനിന്ന് ആകെ 14 പേര്‍  മന്ത്രിമാരായി...!!

എന്നാല്‍, വകുപ്പ് വിഭജനം ഇപ്പോഴും  പൂര്‍ത്തിയായിട്ടില്ല.  സീനിയോരിറ്റി അടിസ്ഥാനമാക്കി നേതാക്കള്‍ക്ക് വകുപ്പുകള്‍ നല്‍കണമെന്നാണ് ബിജെപിയിലെ ഒരു വിഭാഗം  ആവശ്യപ്പെടുന്നത്.  എന്നാല്‍, വകുപ്പ് വിഭജനം  പരമാവധി വൈകിപ്പിച്ച് സുപ്രധാന വകുപ്പുകള്‍ കൈക്കലാക്കാനാണ്  സിന്ധ്യയുടെ  ശ്രമം. 

മന്ത്രിസ്ഥാനം ആവശ്യപ്പെട്ടിരുന്ന  സിന്ധ്യ,  വകുപ്പുവിഭജനത്തിലും  അമിതമായി ഇടപെടുന്നത് ബിജെപി‎യിലെ ഒരു വിഭാഗത്തിനെ നീരസപ്പെടുത്തുന്നുവെന്നാണ് സൂചനകള്‍.  സിന്ധ്യ പക്ഷത്തിന് കൂടുതല്‍ പ്രാതിനിധ്യം ലഭിക്കുന്നതില്‍ ബിജെപിയിലെ ഒരു വിഭാഗം അസ്വസ്ഥമാണ്.

കോണ്‍ഗ്രസില്‍ നിന്നും ബിജെപിയില്‍ എത്തിയ മഹാരാജാവിനെ തൃപ്തിപ്പെടുത്താന്‍ ശ്രമിക്കുന്ന മുഖ്യമന്ത്രി  ശിവ്  രാജ്  സിംഗ് ചൗഹാന് സ്വന്തം ആളുകളില്‍ നിന്നും അപ്രീതി ഏറ്റുവാങ്ങേണ്ട  ഒരു സാഹചര്യമാണ് നിലവിലുള്ളത്.   ജ്യോതിരാദിത്യ സിന്ധ്യ നടത്തുന്ന വിലപേശല്‍ അതി ശക്തമാണ് എന്ന് വകുപ്പ് വിഭജനം വൈകുന്നതില്‍ നിന്നും വ്യക്തമാണ്.   കോണ്‍ഗ്രസില്‍ എന്ത് സ്വാധീനമുണ്ടായിരുന്നോ അത് തന്നെ ബിജെപിയിലും വേണമെന്ന വാശിയിലാണ് സിന്ധ്യയുടെ നിലപാട്.... 

 

 

 

 

Trending News