ഫെബ്രുവരി ഏഴിന്​ ദേശീയ തലത്തിൽ ബാങ്ക്​ പണിമുടക്ക്

ഫെബ്രുവരി ഏഴിന്​ ബാങ്ക്​ ജീവനക്കാർ ദേശീയ തലത്തിൽ പണിമുടക്കും. ബാങ്ക്​ ജീവനക്കാരുടെ സംയുക്​ത സംഘടനയാണ്​ പണിമുടക്ക്​ പ്രഖ്യാപിച്ചത്​. നോട്ട്​ നിരോധനം മൂലമുണ്ടായ പ്രതിസന്ധി പരിഹരിക്കുക, കിട്ടാക്കടം തി​രി​ച്ചു​പി​ടി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ക തുടങ്ങിയ ആവശ്യങ്ങളാണ്​ സംഘടന മുന്നോട്ട്​ വെച്ചിരിക്കുന്നത്​. 

Last Updated : Jan 20, 2017, 03:59 PM IST
ഫെബ്രുവരി ഏഴിന്​ ദേശീയ തലത്തിൽ ബാങ്ക്​ പണിമുടക്ക്

ന്യൂഡൽഹി: ഫെബ്രുവരി ഏഴിന്​ ബാങ്ക്​ ജീവനക്കാർ ദേശീയ തലത്തിൽ പണിമുടക്കും. ബാങ്ക്​ ജീവനക്കാരുടെ സംയുക്​ത സംഘടനയാണ്​ പണിമുടക്ക്​ പ്രഖ്യാപിച്ചത്​. നോട്ട്​ നിരോധനം മൂലമുണ്ടായ പ്രതിസന്ധി പരിഹരിക്കുക, കിട്ടാക്കടം തി​രി​ച്ചു​പി​ടി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ക തുടങ്ങിയ ആവശ്യങ്ങളാണ്​ സംഘടന മുന്നോട്ട്​ വെച്ചിരിക്കുന്നത്​. 

ഓൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ (എഐബിഇഎ), ഓള്‍ ഇന്ത്യ ബാങ്ക് ഓഫിസേഴ്സ് അസോസിയേഷൻ (എഐബിഒഎ), ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ (ബിഇഎഫ്ഐ) എന്നീ സംഘടനകളാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. കേന്ദ്ര സർക്കാർ നോട്ട്​ നിരോധനം നടപ്പാക്കി മൂന്ന് മാസം തികയുന്ന ഫെബ്രുവരി ഏഴിനാണ്​ പണിമുടക്ക്​​​. 

Trending News