ജമ്മു: ജമ്മു കശ്മീരിലെ ഹന്ദ്വാരയിൽ സുരക്ഷാസേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടിയതായി റിപ്പോർട്ട്. ഇവിടെ പരിശോധനയ്ക്ക് എത്തിയ സുരക്ഷ സേനയ്ക്ക് നേരെ ഭീകരർ വെടിവെക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്.
#WATCH | Jammu & Kashmir | Security Forces conduct cordon and search operation in Krumbhoora area of Zachaldara in Handwara District
Details awaited.
(Visuals deferred by unspecified time) pic.twitter.com/9GRT1BVZQj
— ANI (@ANI) March 17, 2025
മേഖലയിലേക്ക് കൂടുതൽ സേനയെ വിന്യസിച്ചിട്ടുണ്ട്. ഭീകരർക്കായി തിരച്ചിൽ തുടരുകയാണ്. ആക്രമണത്തിന് പിന്നിൽ നിയന്ത്രണരേഖ മറികടന്ന് ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിച്ച ഭീകരവാദികളാണ്. മൂന്ന് ഭീകരവാദികള്‍ ഒളിച്ചിരിക്കുന്നതായും റിപ്പോർട്ടുണ്ട്. ഭീകരവാദികളും സുരക്ഷാ സേനയും തമ്മില്‍ രൂക്ഷമായ വെടിവെപ്പ് നടക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. ജമ്മു കശ്മീര്‍ പോലീസും സിആര്‍പിഎഫും സംയുക്തമായി ചേർന്നാണ് ഭീകരവാദികളെ നേരിടുന്നത്.
Also Read: 50 വർഷത്തിനു ശേഷം ശുക്രാദിത്യ, ബുധാദിത്യ രാജയോഗം; ഇവരുടെ ഭാഗ്യം തെളിയും, അപ്രതീക്ഷിത ധന നേട്ടവും!
ഭീകരവാദികള്‍ നുഴഞ്ഞു കയറിയിട്ടുണ്ടെന്നുള്ള വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു സംയുക്ത സുരക്ഷാസേന തിരച്ചില്‍ ആരംഭിച്ചത്. ഇവര്‍ ഒളിച്ചിരിക്കുന്ന പ്രദേശം തിരിച്ചറിഞ്ഞ് പിടികൂടാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു ഏറ്റുമുട്ടല്‍. ഇവരെ സുരക്ഷാസേന വളഞ്ഞിരിക്കുകയാണ് എന്നാണ് റിപ്പോർട്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.