ജെഎന്‍യു സംഘര്‍ഷം;വാട്ട്സാപ്പ്‌ ഗ്രൂപ്പിലെ അംഗങ്ങളുടെ ഫോണ്‍ പിടിച്ചെടുക്കണമെന്ന് കോടതി

ജെ.എന്‍.യു. സംഘര്‍ഷം ആസൂത്രണം ചെയ്തുവെന്ന് സംശയിക്കുന്ന രണ്ട് വാട്ട്‌സാപ്പ് ഗ്രൂപ്പുകളിലെ അംഗങ്ങളുടെ മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുക്കാന്‍ ഡല്‍ഹി ഹൈക്കോടതി ഡല്‍ഹി പോലീസിന് നിര്‍ദ്ദേശം നല്‍കി.ഫ്രണ്ട്‌സ് ഓഫ് ആര്‍.എസ്.എസ്, യൂണിറ്റി എഗെനിസ്റ്റ് ലെഫ്റ്റ് എന്നീ വാട്ട്‌സ് ആപ്പ് കൂട്ടായ്മകളിലെ അംഗങ്ങളുടെ മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുക്കാനാണ് കോടതിയുടെ നിര്‍ദ്ദേശം.

Updated: Jan 14, 2020, 04:21 PM IST
ജെഎന്‍യു സംഘര്‍ഷം;വാട്ട്സാപ്പ്‌ ഗ്രൂപ്പിലെ അംഗങ്ങളുടെ ഫോണ്‍ പിടിച്ചെടുക്കണമെന്ന് കോടതി

ന്യൂഡല്‍ഹി: ജെ.എന്‍.യു. സംഘര്‍ഷം ആസൂത്രണം ചെയ്തുവെന്ന് സംശയിക്കുന്ന രണ്ട് വാട്ട്‌സാപ്പ് ഗ്രൂപ്പുകളിലെ അംഗങ്ങളുടെ മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുക്കാന്‍ ഡല്‍ഹി ഹൈക്കോടതി ഡല്‍ഹി പോലീസിന് നിര്‍ദ്ദേശം നല്‍കി.ഫ്രണ്ട്‌സ് ഓഫ് ആര്‍.എസ്.എസ്, യൂണിറ്റി എഗെനിസ്റ്റ് ലെഫ്റ്റ് എന്നീ വാട്ട്‌സ് ആപ്പ് കൂട്ടായ്മകളിലെ അംഗങ്ങളുടെ മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുക്കാനാണ് കോടതിയുടെ നിര്‍ദ്ദേശം.

ഈ വാട്ട്‌സാപ്പ് ഗ്രൂപ്പിലെ അംഗങ്ങളെ വിളിച്ചുവരുത്താനും ഫോണ്‍ പിടിച്ചെടുക്കാനുമാണ് കോടതി നിര്‍ദേശിച്ചിട്ടുള്ളത്. സന്ദേശങ്ങള്‍, ഫോട്ടോകള്‍ തുടങ്ങി വിവരങ്ങളും സംരക്ഷിക്കണമെന്നും അന്വേഷണത്തിന്റെ ഭാഗമായി പോലീസ് ആവശ്യപ്പെടുമ്പോള്‍ കൈമാറണമെന്നും ഗൂഗിളിനോടും വാട്ട്‌സ് ആപ്പിനോടും കോടതി നിര്‍ദേശിക്കുകയും ചെയ്തു.

ജനുവരി അഞ്ചിലെ ജെ.എന്‍.യു. അക്രമ സംഭവങ്ങളിലെ തെളിവുകളായ സി.സി.ടി.വി. ദൃശ്യങ്ങളും വാട്ട്‌സ് ആപ്പ് അടക്കമുള്ള സാമൂഹികമാധ്യമങ്ങളിലെ സന്ദേശങ്ങളും സരംക്ഷിക്കണമെന്ന് ആവശ്യപെട്ട് ജെഎന്‍യു വിലെ മൂന്ന് അധ്യാപകര്‍ കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. 

ഹര്‍ജി പരിഗണിച്ച കോടതി  പോലീസിന്റെ അന്വേഷണത്തോട് സഹകരിക്കണമെന്നും ആവശ്യപ്പെടുന്ന വിവരങ്ങള്‍ കൈമാറണമെന്നും ജെ.എന്‍.യു. രജിസ്ട്രാര്‍ ഡോ. പ്രമോദ് കുമാറിനോടും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.