COVID-19: വയോധികർ ജാഗ്രത പുലർത്തണ൦; കേന്ദ്ര ആരോഗ്യ മന്ത്രാലയം

രാജ്യത്ത് കൊറോണ വൈറസ്  വ്യാപിക്കുന്ന സാഹചര്യത്തിൽ വയോധികർക്ക് ജാഗ്രതാ നിർദ്ദേശം നൽകി കേന്ദ്ര ആരോഗ്യ മന്ത്രാലയം. 

Last Updated : Mar 29, 2020, 06:58 AM IST
COVID-19: വയോധികർ ജാഗ്രത പുലർത്തണ൦; കേന്ദ്ര ആരോഗ്യ മന്ത്രാലയം

ന്യൂഡൽഹി: രാജ്യത്ത് കൊറോണ വൈറസ്  വ്യാപിക്കുന്ന സാഹചര്യത്തിൽ വയോധികർക്ക് ജാഗ്രതാ നിർദ്ദേശം നൽകി കേന്ദ്ര ആരോഗ്യ മന്ത്രാലയം. 

വയോധികരിലാണ് രോഗബാധ കൂടുതലും കണ്ടു വരുന്നതെന്നും അത് അപകടകരമായ അവസ്ഥയിലേയ്ക്ക് നീങ്ങുന്നതെന്നും കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയം ജോയിന്റ് സെക്രട്ടറി ലവ് അഗർവാൾ പറഞ്ഞു.

ആഗോള തലത്തിലെ റിപ്പോർട്ടുൾ ഇതാണ് സൂചിപ്പിക്കുന്നത്.  കൊറോണ വൈറസ്  ബാധയേല്‍ക്കുന്ന വയോധികർ അപകടകരമായ സാഹചര്യത്തിലാണെന്നാണ് മനസിലാക്കാൻ സാധിക്കുന്നത്. കൂടാതെ, രോഗ പ്രതിരോധശേഷി കുറയുന്നതും മറ്റ് അസുഖങ്ങളും വൈറസ് ബാധയേറ്റ വ്യക്തിയെ കൂടുതല്‍  അപകടത്തിലാക്കുന്നതായി അദ്ദേഹം പറഞ്ഞു.

സാമൂഹ്യ അകലം പാലിക്കലും lock downനെ തുടർന്നുള്ള സാഹചര്യങ്ങളും സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും സംസ്ഥാനങ്ങളുമായി ചേർന്ന് വൈറസ് ബാധയെ പ്രതിരോധിക്കാനുള്ള നടപടികൾ സ്വീകരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

 

 

 

 

Trending News