close

News WrapGet Handpicked Stories from our editors directly to your mailbox

ടിഡിപി നേതാവ് അംബിക കൃഷ്ണ ബിജെപിയില്‍ ചേര്‍ന്നു

ടിഡിപി എംഎല്‍എമാരില്‍ നല്ലൊരു പങ്കും പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേരാന്‍ ഒരുങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ട്.  

Updated: Jun 25, 2019, 03:13 PM IST
ടിഡിപി നേതാവ് അംബിക കൃഷ്ണ ബിജെപിയില്‍ ചേര്‍ന്നു

ഹൈദരാബാദ്: ടിഡിപിയ്ക്ക് വീണ്ടും തിരിച്ചടി. നാല് രാജ്യസഭാ എംപിമാര്‍ക്ക് പിന്നാലെ മുതിര്‍ന്ന ടിഡിപി നേതാവ് അംബിക കൃഷ്ണയും ബിജെപിയില്‍ ചേര്‍ന്നു. എല്ലുരൂ എംഎല്‍എയായ അംബിക കൃഷ്ണ സിനിമാ നിര്‍മ്മാതാവുമാണ്.

ആന്ധ്രയില്‍ ബിജെപിക്ക് എംഎല്‍എമാരോ എംപിമാരോ ഇല്ല. ടിഡിപി എംഎല്‍എമാരില്‍ നല്ലൊരു പങ്കും പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേരാന്‍ ഒരുങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ട്. 175 അംഗസഭയില്‍ ടിഡിപിക്കുള്ളത് 23 എല്‍എല്‍എമാരാണ്. ഇതില്‍ 14 പേര്‍ വൈകാതെ ബിജെപിയില്‍ ചേരുമെന്നാണ് സൂചന. 

എന്‍ഡിഎ വിട്ട ചന്ദ്രബാബു നായിഡുവിന്‍റെ തീരുമാനത്തിലും പാര്‍ട്ടിയില്‍ ഭിന്നതയുണ്ട്. ടിഡിപിയുടെ വോട്ടുബാങ്കായ 18 ശതമാനം വരുന്ന കാപു സമുദായത്തെ ലക്ഷ്യമിട്ടാണ് ബിജെപിയുടെ നീക്കങ്ങള്‍. ഒരുകാലത്ത് കോണ്‍ഗ്രസിന്‍റെ ശക്തമായ വോട്ടുബാങ്കായിരുന്നു റെഡ്ഡി സമുദായം. ഇവര്‍ പൂര്‍ണ്ണമായും വൈഎസ്‌ആര്‍ കോണ്‍ഗ്രസിലേക്ക് മാറി.

ലോക്സഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പാണ് കാപു സമുദായക്കാരനായ മുന്‍മന്ത്രി കന്ന ലക്ഷ്മി നാരായണനെ ബിജെപി സംസ്ഥാന പ്രസിഡന്റായി നിയമിച്ചത്.