ഓഹരി വിപണി നഷ്ടത്തില്‍ ക്ലോസ് ചെയ്തു

ബിഎസ്ഇയിലെ 1040 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1658 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. നഷ്ടത്തിന്‍റെ ചാര്‍ട്ടില്‍ മുന്നില്‍ ബാങ്കുകളാണ്.   

Updated: Aug 10, 2018, 04:50 PM IST
ഓഹരി വിപണി നഷ്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: മികച്ച ഉയരം കണ്ട ഓഹരി സൂചികകള്‍ വ്യാപാര ആഴ്ചയുടെ അവസാനം നഷ്ടത്തിലായി. സെന്‍സെക്‌സ് 155.14 പോയന്റ് താഴ്ന്ന് 37869.23 ലും നിഫ്റ്റി 41.20 പോയന്റ് നഷ്ടത്തില്‍ 11429.50 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

ബിഎസ്ഇയിലെ 1040 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1658 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. നഷ്ടത്തിന്‍റെ ചാര്‍ട്ടില്‍ മുന്നില്‍ ബാങ്കുകളാണ്. മെറ്റല്‍, ഫാര്‍മ, എനര്‍ജി വിഭാഗം ഓഹരികളുമാണ് നഷ്ടമുണ്ടാക്കിയത്. ഓട്ടോ, എഫ്എംസിജി, ഐടി ഓഹരികള്‍ നേട്ടത്തിലായിരുന്നു. 

ഹീറോ മോട്ടോര്‍കോര്‍പ്, ടിസിഎസ്, ഐടിസി, ഭാരതി എയര്‍ടെല്‍, കൊട്ടക് മഹീന്ദ്ര, ഇന്‍ഫോസിസ്, സിപ്ല, എച്ച്ഡിഎഫ്‌സി, ഒഎന്‍ജിസി, ഏഷ്യന്‍ പെയിന്റ്‌സ്, വിപ്രോ, മാരുതി സുസുകി തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലായിരുന്നു

എസ്ബിഐ, സണ്‍ ഫാര്‍മ, ടാറ്റ മോട്ടോഴ്‌സ്, വേദാന്ത, ഹിന്‍ഡാല്‍കോ, ടാറ്റ സ്റ്റീല്‍, ലുപിന്‍ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്.