ഓഹരി വിപണി മികച്ച നേട്ടത്തില്‍ ക്ലോസ് ചെയ്തു

ഓഹരി വിപണി 634 പോയിന്‍റ് ഉയര്‍ന്നാണ് നേട്ടം ഉണ്ടാക്കിയത്. നിഫ്റ്റി 12200ന് മുകളിലെത്തി.  

Last Updated : Jan 9, 2020, 05:11 PM IST
ഓഹരി വിപണി മികച്ച നേട്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: ഓഹരി വിപണി മികച്ച നേട്ടത്തില്‍ ക്ലോസ് ചെയ്തു.

ഓഹരി വിപണി 634 പോയിന്‍റ് ഉയര്‍ന്നാണ് നേട്ടം ഉണ്ടാക്കിയത്. നിഫ്റ്റി 12200ന് മുകളിലെത്തി.

സെന്‍സെക്സ് 1.55 ശതമാനം ഉയര്‍ന്ന് 41,452.35 ലും നിഫ്റ്റി 190.05 പോയന്റ് നേട്ടത്തില്‍ 12,215.40 ലുമാണ് അവസാനിച്ചത്.

ഐസിഐസിഐ ബാങ്ക്, എസ്ബിഐ എന്നീ ഓഹരികള്‍ നാലു ശതമാനത്തോളം നേട്ടമുണ്ടാക്കിയിട്ടുണ്ട്. എംആന്‍ഡ്എം, ഇന്‍ഡസിന്റ് ബാങ്ക്, മാരുതി, റിലയന്‍സ്, ഏഷ്യന്‍ 

പെയിന്റ്സ്, ആക്സിസ് ബാങ്ക്, എച്ച്ഡിഎഫ്സി, ടൈറ്റാന്‍, എല്‍ആന്‍ടി തുടങ്ങിയ ഓഹരികളും നേട്ടത്തിലാണ്.

കൂടാതെ ബിഎസ്ഇ സ്മോള്‍ ക്യാപ് സൂചിക ആറുമാസത്തെ ഉയര്‍ന്ന നിലവാരത്തിലെത്തി. മിഡ് ക്യാപ് സൂചികയും മികച്ച നേട്ടമുണ്ടാക്കി. സണ്‍ ഫാര്‍മ, എന്‍ടിപിസി, 

എച്ച്സിഎല്‍ ടെക്, ടിസിഎസ് എന്നീ ഓഹരികള്‍ നഷ്ടത്തിലാണ്.

ഇറാന്‍-യുഎസ് സംഘര്‍ഷ ഭീതി അയഞ്ഞതാണ് ഓഹരി വിപണിയുടെ കുതിപ്പിന് കാരണമായത്. 

Trending News