ഓഹരി സൂചികകള്‍ വീണ്ടും നേട്ടത്തില്‍... സെന്‍സെക്സ്‌ നേട്ടം 268 പോയിന്‍റ്

ഒരു ദിവസത്തെ ഇടവേളയ്ക്ക് ശേഷം ഓഹരി സൂചികകള്‍ നേട്ടത്തില്‍ ക്ലോസ് ചെയ്തു. 

Last Updated : Jul 23, 2020, 05:52 PM IST
  • ഐടി ഒഴികെയുള്ള സൂചികകള്‍ നേട്ടത്തിലായിരുന്നു. ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ ക്യാപ് സൂചികകളും നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
ഓഹരി സൂചികകള്‍ വീണ്ടും നേട്ടത്തില്‍... സെന്‍സെക്സ്‌ നേട്ടം 268 പോയിന്‍റ്

മുംബൈ: ഒരു ദിവസത്തെ ഇടവേളയ്ക്ക് ശേഷം ഓഹരി സൂചികകള്‍ നേട്ടത്തില്‍ ക്ലോസ് ചെയ്തു. 

സെന്‍സെക്സ് 268.95 പോയിന്‍റ് ഉയര്‍ന്നു 38,140.47ലിലും നിഫ്റ്റി 82.90 പോയിന്റ് നേട്ടത്തില്‍ 11215.50ലുമാണ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്. BSEയിലെ 1436 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1184 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. 145 ഓഹരികള്‍ മാറ്റമില്ലാതെ തുടര്‍ന്നു. 

ഐഷര്‍ മോട്ടോഴ്‌സ്, എസ്ബിഐ, ഐസിഐസിഐ ബാങ്ക്, ഐഒസി, റിലയന്‍സ് ഇന്‍ഡസ്ട്രീസ് തുടങ്ങിയ ഓഹരികള്‍ നേട്ടത്തില്‍ ക്ലോസ് ചെയ്തപ്പോള്‍ ആക്‌സിസ് ബാങ്ക്, ശ്രീ സിമെന്റ്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഇന്‍ഫോസിസ്, ടിസിഎസ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തില്‍ ക്ലോസ് ചെയ്തു. 

ഐടി ഒഴികെയുള്ള സൂചികകള്‍ നേട്ടത്തിലായിരുന്നു. ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ ക്യാപ് സൂചികകളും നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

More Stories

Trending News