കോറോണ ഭീതിയിലും നേട്ടത്തോടെ ഓഹരി വിപണി

സെന്‍സെക്സ് 209 പോയിന്റ് നേട്ടത്തില്‍ 32323 ലും നിഫ്റ്റി 58 പോയിന്റ്  ഉയര്‍ന്ന് 9439 ലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.  

Last Updated : Apr 29, 2020, 10:21 AM IST
കോറോണ ഭീതിയിലും നേട്ടത്തോടെ ഓഹരി വിപണി

മുംബൈ: ഓഹരി വിപണിയിൽ നേട്ടത്തോടെ തുടക്കം. സെന്‍സെക്സ് 209 പോയിന്റ് നേട്ടത്തില്‍ 32323 ലും നിഫ്റ്റി 58 പോയിന്റ്  ഉയര്‍ന്ന് 9439 ലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.

ആഗോള വിപണികളിലെ നേട്ടമാണ് ആഭ്യന്തര സൂചികകള്‍ക്ക് കരുത്തായതെന്നാണ് സൂചന. ബിഎസ്ഇയിലെ 566 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 161 ഓഹരികള്‍ നഷ്ടത്തിലുമാണ്. 33 ഓഹരികള്‍ക്ക് മാറ്റമില്ല. 

Also read: കോറോണ പ്രതിസന്ധി: 12,000 ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി ബ്രിട്ടീഷ് എയർവേസ് 

എച്ച്ഡിഎഫ്സി ബാങ്ക്,  സീ എന്റര്‍ടെയ്ന്‍മെന്റ്, ബജാജ് ഫിനാന്‍സ്, ഗെയില്‍, വേദാന്ത, ബജാജ് ഫിന്‍സര്‍വ്, റിലയന്‍സ്, പവര്‍ഗ്രിഡ് കോര്‍പ്, എന്‍ടിപിസി, ഹിന്‍ഡാല്‍കോ, എച്ച്ഡിഎഫ്സി തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. 

സിപ്ല,  ആക്സിസ് ബാങ്ക്, ഡോ.റെഡ്ഡീസ് ലാബ്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ബിപിസിഎല്‍, ഏഷ്യന്‍ പെയിന്റ്സ്, ഇന്‍ഫോസിസ്, ടൈറ്റന്‍ കമ്പനി, ബജാജ് ഓട്ടോ, എച്ച്സിഎല്‍ ടെക് ,ഇന്‍ഡസിന്റ് ബാങ്ക് എന്നീ ഓഹരികൾ നഷ്ടത്തിലാണ്.  

നിഫ്റ്റി ബാങ്ക്, എഫ്എംസിജി, ഐടി, ലോഹം തുടങ്ങി മിക്കവാറും സൂചികകള്‍ നേട്ടത്തിലാണ്. ബിഎസ്ഇ മിഡ്ക്യാപ്, സ്മോള്‍ ക്യാപ് സൂചികകളും നേരിയ നേട്ടത്തിലാണ് വ്യാപാരം നടക്കുന്നത്. 

More Stories

Trending News